ബുദ്ധികൊണ്ടുമാത്രം ഉത്തരം കണ്ടെത്തുന്നത്​ പ്രശ്നങ്ങളുണ്ടാക്കും -ആർച്​ ബിഷപ്

കൊച്ചി: ജീവിതത്തിലും സമൂഹത്തിലും സഭയിലും ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ബുദ്ധികൊണ്ടുമാത്രം ഉത്തരം കണ്ടെത ്താൻ ശ്രമിക്കുമ്പോഴാണ് വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നതെന്ന് തിരുവല്ല ആർച് ബിഷപ് തോമസ് മാർ കൂറിലോസ്. ദൈവത്തോട് ചേർന്നുനിന്ന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. വല്ലാർപാടം ബൈബിൾ കൺവെൻഷൻെറ രണ്ടാംദിവസം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. ആൻറണി കാനപ്പിള്ളി ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ഫാ. മാർട്ടിൻ തൈപറമ്പിൽ, ഫാ. ബൈജു കുറ്റിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ബൈബിൾ കൺവെൻഷൻ നയിക്കുന്ന മാക്കിയാട് ബെനഡിക്ടൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോയ് ചെമ്പകശ്ശേരി ആരാധനക്കും മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ബുധനാഴ്ച രാവിലെ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ജോസ് പുതിയേടത്ത് സുറിയാനി റീത്തിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും. (ചിത്രം: EC9 Atha Pathaka) അത്തപ്പതാക തൃക്കാക്കരയിൽ എത്തിച്ചു തൃപ്പൂണിത്തുറ: അത്താഘോഷത്തിൻെറ സമാപനം കുറിച്ചുള്ള അത്തപ്പതാക തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഷീല ചാരുവിനെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.