കൊച്ചി: ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്‌റ്റെം ലാബിൻെറ ക്യാമ്പ് ശനിയാഴ്ച കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും. കെമിസ്ട്രി, റോ ബോട്ടിക്‌സ് വർക്ഷോപ്പില്‍ എട്ടുമുതല്‍ 13 വയസ്സുവരെ യുള്ള കുട്ടികള്‍ക്ക് കളിച്ച് പഠിക്കാം. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. ബുദ്ധിമുട്ടേറിയ തത്ത്വങ്ങളും സമവാക്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാന്‍ ചെറിയ പരീക്ഷണങ്ങളും കളികളും തയാറാക്കി കുട്ടികളിലെത്തിക്കുന്നതിലൂടെ പഠനം ആയാസരഹിതവും ഉല്ലാസകരവുമാക്കി ശാസ്ത്ര അവബോധം ജനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്‌റ്റെം ലാബിൻെറ സാരഥികളായ ആമിന സുല്‍ഫി, ഖദീജ റഹ്മാന്‍ എന്നിവര്‍ പറഞ്ഞു. വിവരങ്ങൾക്ക്: 99950 74312, 95677 44989. +ep+ea (ചിത്രം: EC6 Aster Rottary Home) താക്കോൽദാനം കളമശ്ശേരി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആസ്റ്റർ റോട്ടറി ഹോംസ് നിർമിച്ച വീടിൻെറ താക്കോൽദാനം വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. കടുങ്ങല്ലൂർ സ്വദേശികളായ ഉണ്ണി, മിനി ശ്രീധരൻ എന്നിവർക്കാണ് വീട് നൽകിയത്. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, ലത്തീഫ് കാസിം, വി.കെ. ഷാനവാസ്, പ്രകാശൻ, വി.കെ. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. (ചിത്രം: EC7 Pakalpooram Thripunithura) തൃക്കാക്കര മഹോത്സവം പകൽപ്പൂരം കളമശ്ശേരി: തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിൻെറ ഭാഗമായി ഉത്രാടദിനത്തിൽ പകൽപ്പൂരം നടന്നു. അത്തം ഒന്നുമുതൽ തുടങ്ങിയ ഉത്സവത്തിൻെറ ഒമ്പതാംനാൾ പകൽ മൂന്നരക്ക് തുടങ്ങിയ പകൽപ്പൂരത്തിൽ ഒമ്പത് ഗജവീരന്മാർ അണിനിരന്നു. സ്പെഷൽ നാഗസ്വരം, കാഞ്ചി കാമകോഠിപീഠം ആസ്ഥാന വിദ്വാൻ മാവേലി കൃഷ്ണകുമാർ, അനു വേണുഗോപാൽ എന്നിവരുടെ സ്പെഷൽ തവിൽ, ചോറ്റാനിക്കര വിജയൻ മാരാരും സംഘത്തിൻെറ പാഞ്ചാരിമേളം, വാദ്യകുലപതി പോരൂർ ഉണ്ണികൃഷ്ണൻ മാരാരുടെ പാണ്ടിമേളം എന്നിവ പൂരത്തിന് കൊഴുപ്പേകി. തുടർന്ന് തിരുവാതിര, വൈകീട്ടോടെ പകൽപ്പൂരം എതിരേൽപും. പൂപ്പറ, വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, കരിമരുന്ന് പ്രയോഗം, വലിയവിളക്ക്, പള്ളിവേട്ട എന്നിവ നടന്നു. ഉച്ചക്ക് വിവിധ മതസ്ഥർ പങ്കെടുത്ത ഉത്രാടസദ്യയും നടന്നു. വിവിധ പരിപാടികളിൽ അറുപതിൽപരം കലാകാരന്മാർ പങ്കെടുത്തു. ബെന്നി ബഹനാൻ എം.പി രാവിലെ ക്ഷേത്രത്തിലെത്തി ഏത്തക്കുല സമർപ്പിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവോണനാളിൽ തിരുവോണസദ്യയും ആറാട്ടെഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.