കടുങ്ങല്ലൂര്‍: ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചവര് ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അര്‍ഹരായവരെ കണ്ടെത്തി നല്‍കണമെന്ന നിര്‍ദേശം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ റവന്യൂ വകുപ്പ് അട്ടിമറിക്കുന്നതായി ആക്ഷേപം . വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബക്കാര്‍ മാറിത്താമസിച്ചത് കിഴക്കെ കടുങ്ങല്ലൂര്‍ അഞ്ചാം വാര്‍ഡിലാണ്. എന്നാല്‍, വില്ലേജ് നടത്തുന്ന വിവരശേഖരണത്തില്‍നിന്ന് ഈ പ്രദേശത്തെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണെന്നാണ് പരാതി. പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന മുല്ലേപ്പിള്ളി റോഡ് നരസിംഹ ക്ഷേത്രത്തിന് ഇരുവശവും പെരിക്കപ്പാലം വരെയുള്ള പ്രദേശത്തെ താമസക്കാരെല്ലാം ബന്ധുവീടുകളില്‍ അഭയം തേടിയവരാണ്. മുല്ലേപ്പിള്ളി റോഡില്‍ നാലടിയോളം വെള്ളം കയറിയിരുന്നു. കൂടാതെ വെളിഞ്ഞല്‍മന, ടെമ്പിള്‍ കനാല്‍ റോഡ്, നരസിംഹനഗര്‍, ഏലൂക്കര റോഡിന് ഇരുവശവുമുള്ളവര്‍ പുണെളി റോഡ് ശ്രീനരസിംഹനഗര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം ആളുകള്‍ രാത്രിതന്നെ വീട് വിട്ടുപോയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഓരോ പ്രദേശത്തെയും വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫിസുകളെയാണ് ചുമതല പ്പെടുത്തിയിരിക്കുന്നത്. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. വെള്ളപ്പൊക്കബാധിത പ്രദേശം സന്ദര്‍ശിച്ച് വിട്ടുപോയ എല്ലാവര്‍ക്കും അടിയന്തര ധനസഹായം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കളമശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.