വിഷരഹിത നാടന്‍ പഴം-പച്ചക്കറി വിപണികള്‍ സജീവം

ചെങ്ങമനാട്: ഓണാഘോഷത്തോടനുബന്ധിച്ച് നാടെങ്ങും ഓണവിപണി സജീവമായി. ഓണക്കാലത്ത് പഴം-പച്ചക്കറി വില പിടിച്ചുനിര ്‍ത്താനും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനും പലയിടത്തും കൃഷിവകുപ്പിൻെറ ഓണച്ചന്തകള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാറിൻെറ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി പാറക്കടവ് അഗ്രോ സർവിസ് സൻെററിൻെറ ആഭിമുഖ്യത്തില്‍ ചെങ്ങമനാട് പഞ്ചായത്തില്‍ അഞ്ച് പ്രദേശങ്ങളില്‍ വിഷരഹിത നാടന്‍ പഴം-പച്ചക്കറി വിപണികള്‍ (ഓണസമൃദ്ധി കാര്‍ഷിക വിപണി-2019) ആരംഭിച്ചു. ദേശം കുന്നുംപുറത്ത് ആരംഭിച്ച വിപണി അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ സൈജ ജോസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസര്‍ മേരി ശില്‍പ കെ. തോമസ്, ജില്ല പഞ്ചായത്ത് അംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏല്യാസ്, പഞ്ചായത്ത് അംഗങ്ങളായ പി.ആര്‍. രാജേഷ്, പി.എന്‍. സിന്ധു, ജെര്‍ളി കപ്രശ്ശേരി, ടി.എം. അബ്ദുല്‍ഖാദര്‍, സുമ ഷാജി, ഗായത്രി വാസന്‍, ലത ഗംഗാധരന്‍, കെ.എം. അബ്ദുല്‍ഖാദര്‍, മനോജ് പി. മൈലന്‍, ജയന്തി അനില്‍കുമാര്‍, കൃഷി അസിസ്റ്റൻറുമാരായ കെ.പി. വത്സമ്മ, ഗുരുമിത്രന്‍, ജോസ് മാത്യു, അമിത ചന്ദ്രബോസ്, സി.ഡി.എസ് ചെയർപേഴ്സൻ ഗീത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്ങമനാട് ജങ്ഷനില്‍ ആരംഭിച്ച വിപണി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറകട്ര്‍ സൈജ ജോസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം സരള മോഹനന്‍, എസ്.ബി. ചന്ദ്രശേഖര വാര്യര്‍, ടി.എ. ഇബ്രാഹിംകുട്ടി, രാജേഷ് മടത്തിമൂല, രഞ്ജിനി അംബുജാക്ഷന്‍, സി.എസ്. രാധാകൃഷ്ണന്‍, ഇ.കെ. വേണുഗോപാല്‍, എ.ആര്‍. അമല്‍രാജ്, കെ.എന്‍. മോഹനകുമാര്‍, വിനോദ്കുമാര്‍, ഷിന്നി തോമസ്, കെ.വി. ബെന്നി, ശ്രീജിത്ത്, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.