അങ്കമാലി: അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം എഫ്.സി.ഐ ഗോഡൗണിലേക്കു ചരക്ക് കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചിട്ടുള ്ള റെയിൽവേ ലൈനിന് താഴത്തെ മണ്ണിടിഞ്ഞു. അഞ്ച് അടിയിലേറെ ആഴത്തിലുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. റെയിൽവേ ഗേറ്റിൽനിന്ന് 200 മീറ്റർ മാറിയാണ് ട്രാക്കിനടിയിലെ മണ്ണിടിഞ്ഞത്. ഈ ലൈനിന് സമീപത്തുകൂടി ഒഴുകിയാണ് പെയ്ത്തുവെള്ളം തോട്ടിലേക്കുചേരുന്നത്. കുഴിയുണ്ടായ ഭാഗത്തുനിന്ന് 300 മീറ്റർ ദൂരത്തിലാണ് ചെമ്പൻപാടവും മാഞ്ഞാലിതോടും കടന്നുപോകുന്നത്. മറ്റു ട്രാക്കുകളിൽ ഗതാഗത തടസ്സം നേരിട്ടാൽ ട്രെയിനുകൾ തിരിച്ചുവിടുന്നതിനും മറ്റുമായി ഈ ലൈൻ ഉപയോഗിക്കാറുണ്ട്. കുഴി മെറ്റലിട്ട് നികത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.