em mvpa News_Paper_Image മൂവാറ്റുപുഴ അന്നൂർ ഡൻെറൽ കോളജിൽ സൗജന്യ പല്ലുസെറ്റ് വിതരണം ഇന്ത്യൻ പ്രോസ്തോ ഡോൺടിക്സ് സൊസൈറ്റി സെക് രട്ടറി പ്രഫ. ഡോ. പി.എൽ. രൂപേഷ് ഉദ്ഘാടനം ചെയ്യുന്നു മുവാറ്റുപുഴ: പെരുമറ്റം അന്നൂർ ഡൻെറൽ കോളജിൽ സംസ്ഥാന സാമൂഹിക നീതി വകുപ്പിൻെറ മന്ദഹാസം പദ്ധതി വഴി നടപ്പാക്കുന്ന പല്ലുസെറ്റ് വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ത്യൻ പ്രോസ്തോ ഡോൺടിക്സ് സൊസൈറ്റി സെക്രട്ടറി പ്രഫ. ഡോ. പി.എൽ. രൂപേഷ് ഉദ്ഘാടനം െചയ്തു. കോളജ് അഡ്മിനിസ്‌ട്രേറ്റിവ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ് അധ്യക്ഷതവഹിച്ചു. 23 പേർക്ക് സൗജന്യമായി പല്ലുസെറ്റ് നൽകി. കഴിഞ്ഞവർഷം 20പേർക്ക് പല്ലുസെറ്റ് വിതരണം െചയ്തു. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് ഈ സേവനം തുടർന്നും ലഭ്യമാക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. കോളജ് ഡയറക്ടർ ടി.എസ്. ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, സ്റ്റുഡൻറ്സ് ഡീൻ ഡോ. ജോസ് പോൾ, ഡോ. കെ.പി. ചെറിയാൻ, ഡോ. കെ.എസ്. ജ്യോതി, ഡോ. അനു ജോർജ്, ഡോ. രാഹുൽ ഉദയശങ്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.