മൂവാറ്റുപുഴ: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ചയിനം പച്ചക്കറികളും പഴവു ം ന്യായവിലയ്ക്ക് ലഭ്യമാക്കാനും കൃഷിവകുപ്പിൻെറ ഓണം പച്ചക്കറി - പഴം വിപണികള്‍ക്ക് തുടക്കമായി. ഹോര്‍ട്ടികോര്‍പ് മുഖേന സംഭരിക്കുന്ന പച്ചക്കറികളും ഓണവിപണികളില്‍ ലഭിക്കും. ഓണവിപണിയുടെ ബ്ലോക്കുതല ഉദ്ഘാടനം മൂവാറ്റുപുഴ ഐ.എം.എ ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. ആദ്യവിൽപന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി വട്ടക്കുഴി നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമാമത്ത് സലീം, കൗസിലര്‍മാരായ കെ.ബി. ബിനീഷ്കുമാര്‍, ജയ കൃഷ്ണന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ വി.കെ. സജിമോള്‍ പദ്ധതി വിശദീകരണം നടത്തി. മൂവാറ്റുപുഴ കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ ടൗണ്‍ യു.പി സ്‌കൂളില്‍ ഓണവിപണി നഗരസഭ ചെയര്‍ പേഴ്സൻ ഉഷാ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആരക്കുഴ കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ സർവിസ് കോഓപറേറ്റിവ് ബാങ്ക് കെട്ടിടത്തില്‍ ഓണവിപണി പഞ്ചായത്ത് പ്രഡിഡൻറ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആയവന കൃഷിഭവൻെറ ഭാഗ്യശ്രീ എക്കോഷോപ്പില്‍ നടക്കുന്ന ഓണവിപണി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡൻറ് സുഭാഷ് കടക്കോട് ഉദ്ഘാടനം െചയ്തു. ആവോലി കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ ആനിക്കാട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് കെട്ടിടത്തില്‍ ഓണവിപണി ജില്ല പഞ്ചായത്ത് പ്രഡിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കല്ലൂര്‍ക്കാട് കൃഷിഭവന്‍ പരിസരത്ത് എക്കോഷോപ്പില്‍ ബില്‍ഡിങ്ങില്‍ നടത്തുന്ന ഓണവിപണി പഞ്ചായത്ത് പ്രസിഡൻറ് ഷീലാ സണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജിത്ത് ബേബി അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ കൂവേലിപ്പടി എക്കോഷോപ് ബില്‍ഡിങ്ങില്‍ നടത്തുന്ന ഓണവിപണി പഞ്ചായത്ത് പ്രസിഡൻറ് എന്‍.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജശ്രീ അനില്‍ അധ്യക്ഷത വഹിച്ചു. വാളകം കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ എക്കോഷോപ്പില്‍ ഓണവിപണി പഞ്ചായത്ത് പ്രസിഡൻറ് ലീലാ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബാബു വെളിയത്ത് അധ്യക്ഷത വഹിച്ചു. മാറാടി കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ മാറാടി കര്‍ഷകവിപണിയില്‍ ഓണവിപണി പഞ്ചായത്ത് പ്രസിഡൻറ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.യു. ബേബി അധ്യക്ഷത വഹിച്ചു. പായിപ്ര കൃഷിഭവൻെറ ആഭിമുഖ്യത്തില്‍ മുടവൂര്‍ ബ്ലോക്ക് കവലയില്‍ ഓണവിപണി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീമിൻെറ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. വിപണി ഈമാസം 10ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.