നീർത്തടപദ്ധതിക്ക്​ 1.9 കോടി അനുവദിച്ചു

പിറവം: കാർഷികമേഖലയുടെ സമഗ്രവികസനത്തിന് മണ്ണും ജലവും സംരക്ഷിക്കുന്നതിൻെറ ഭാഗമായി കാളികുളം കച്ചേരിത്തോട് നീർത്തട പദ്ധതിക്ക് 1.9 കോടി രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണുസംരക്ഷണവകുപ്പിൻെറ മേൽനോട്ടത്തിലായിരിക്കും നിർമാണപ്രവർത്തനങ്ങൾ. കുളം നിർമാണം, കിണറുകളുടെ റീചാർജിങ്, തോടുകളുടെ ആഴംകൂട്ടൽ, സംരക്ഷണഭിത്തി കെട്ടുക, തെങ്ങിൻ തടം, മഴക്കുഴികൾ തുടങ്ങിയ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിയോജക മണ്ഡലത്തിലെ പിറവം നഗരസഭക്കും മുളന്തുരുത്തി-ഇലഞ്ഞി പഞ്ചായത്തുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.