മൂവാറ്റുപുഴ: നിയമം ലംഘിച്ച് അമിതഭാരം കയറ്റിപ്പോകുന്ന ടോറസ് ലോറികൾ ജനകീയസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ആരക്കുഴ വില്ലേജ് ഓഫിസിനുസമീപം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുപ്പതിലേറെ ലോറികളാണ് റോഡിൽ തടഞ്ഞിട്ടത്. പ്രദേശത്തെ റോഡുകളുടെ തകർച്ചക്ക് കാരണമാകുെന്നന്ന് ചൂണ്ടിക്കാണിച്ചാണ് ലോറികൾ തടഞ്ഞത്. വണ്ടിയുടെ ഭാരം കൂടാതെ 13 ടൺ വരെ കയറ്റുന്നതിനാണ് നിയമം അനുവദിക്കുന്നതെന്ന് ജകനകീയസമിതി നേതാക്കൾ പറയുന്നു. എന്നാൽ, 27-28 ടൺ ഭാരമാണ് വൻകിട ടോറസ് ഉടമകൾ കയറ്റുന്നത്. ചെറുകിട ടോറസുകൾ തടഞ്ഞ് നിയമം നടപ്പാക്കുകയും ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യുകയും ചെയ്യുന്ന അധികൃതർ വൻകിടക്കാരുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്ത് െപാലീസെത്തി. നിയമം ലംഘിച്ച് അമിതലോഡുകൾ കയറ്റിപോകുന്ന ടോറസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്. സമിതി നേതാക്കളായ സാബു പൊതൂർ, ഐപ്പച്ചൻ തടിക്കാട്, ബൈജു തട്ടാർകുന്നേൽ, ബേബി കൊച്ചുപാലിയത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.