ആലുവ: റോഡിലെ കുഴി മൂലം ബൈക്ക് യാത്രികൻ മരിച്ചതിൽ പ്രതിഷേധിച്ച് . ആലുവ നഗരസഭ ഗ്രൗണ്ടിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമുണ്ടായി. തുടർന്ന് നേതാക്കൾ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. ആലുവയിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന കുഴികൾ പ്രവർത്തകർ ഉദ്യോഗസ്‌ഥർക്ക് എഴുതിനൽകി. ഉടൻ കുഴികൾ അടക്കാമെന്ന് അസി. എൻജിനീയർ ഉറപ്പുനൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. ജെബി മേത്തർ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, ജോസി പി. ആൻഡ്രൂസ്, ഫാസിൽ ഹുസൈൻ, ലിൻറോ പി. ആൻറു, അബ്‌ദുൽ റഷീദ്, പി.എച്ച്. അസ്‌ലം, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, എം.എ. ഹാരിസ്, നെൽസൺ പുളിക്ക, അജ്മൽ കാമ്പായി, അൻവർ കുഞ്ചാട്ടുകര, പി.എച്ച്.എം. ത്വൽഹത്ത്, ബാബു കുളങ്ങര, പി.എ. അമീർ, സിദ്ദീഖ് ഹമീദ്, നൗഷാദ് എടത്തല, മാർട്ടിൻ പുഷ്പനഗർ, എം.എ. ഇജാസ്, ജയദേവൻ, ഹാരിസ് കുന്നത്തേരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ea53 y con യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പി.ഡബ്ല്യു.ഡി ഓഫിസ് മാർച്ച് അഖിലേന്ത്യ സെക്രട്ടറി അഡ്വ. ജെബി മേത്തർ ഉദ്ഘാടനം ചെയ്യുന്നു addd to ഓണച്ചന്ത ആലുവ: കീഴ്മാട് കൃഷിഭവൻെറ ആഭിമുഖ്യത്തിൽ ശനിയാഴ്ചമുതൽ ചൊവ്വാഴ്ച വരെ ഓണച്ചന്ത സംഘടിപ്പിക്കും. കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കിൻെറ കീഴ്മാട് ബ്രാഞ്ചിൽ നടത്തുന്ന ഓണച്ചന്തയിലേക്ക് കർഷകരിൽനിന്ന് പച്ചക്കറി ഉൽപന്നങ്ങൾ വിപണി വിലയേക്കാൾ കൂടിയ വിലയിൽ കൃഷിഭവൻ സംഭരിക്കും. ഫോൺ: 9496744265.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.