വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് 'ചാൻസ് അറ്റ് ഫ്രീഡം' പേരിൽ കുണ്ടന്നൂരിലെ ഹാർലി ഡേവിഡ്സൺ ഷോറൂം ൈസക്കിളുകൾ നൽകുമെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 37 പെൺകുട്ടികൾക്കും 26 ആൺകുട്ടികൾക്കുമായി 63 സൈക്കിളാണ് വിതരണം ചെയ്യുക. ശനിയാഴ്ച വൈകീട്ട് മൂന്നിന് ഷോറൂമിൽ ഹൈബി ഈഡൻ എം.പി വിതരണോദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ മാനേജർ രജിത രവീന്ദ്രൻ, സോണി മാത്യു, ജയശങ്കർ ബാലകൃഷ്ണൻ, അഫ്സൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.