കൊച്ചി: ഇത്തവണ മത്സ്യഫെഡ് ബോട്ടിലും വാഹനത്തിലും അക്വ ടൂറിസം കേന്ദ്രങ്ങളിലൂടെ യാത്രചെയ്ത് ഓണമാഘോഷിക്കാം. മത് സ്യഫെഡിൻെറ ബോട്ടുൾപ്പെടുന്ന പ്രവാഹിനി പദ്ധതിയും ഭൂമിക എ.സി ടെമ്പോട്രാവലറുമാണ് തയാറായത്. ഇവയുടെ ഫ്ലാഗ് ഓഫ് എസ്. ശർമ എം.എൽ.എ നിർവഹിച്ചു. ഞാറക്കൽ, മാലിപ്പുറം, പാലാക്കരി ജല വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പാക്കേജുകൾ ഒരുങ്ങിയിട്ടുണ്ട്. ജലമാർഗമുള്ള പ്രവാഹിനി ബോട്ടിൽ 20 പേർക്ക് യാത്ര ചെയ്യാം. മത്സ്യഫെഡ്, ഞാറക്കൽ, മാലിപ്പുറം പാലാക്കരി കേന്ദ്രങ്ങളിലെ കാഴ്ചകൾ കണ്ടുകൊണ്ടുള്ള സർക്യൂട്ട് ടൂറിന് പുറെമ ബോൾഗാട്ടി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലേക്കും പാതിരാമണലിലേക്കും ട്രിപ്പുകൾ ഉണ്ടാകും. കരമാർഗമുള്ള എ.സി ടെമ്പോ ട്രാവലർ വഴിയുള്ള ഭൂമിക യാത്രയിൽ മത്സ്യഫെഡിൻെറ ഞാറക്കൽ, മാലിപ്പുറം പാലാക്കരി എന്നിവക്ക് പുറമെ വല്ലാർപാടം പള്ളി, ബോൾഗാട്ടി, ഫോർട്ട്കൊച്ചി, ലുലു മാൾ, തൃപ്പൂണിത്തറ ഹിൽപാലസ്, കുമരകം പക്ഷിസങ്കേതം, നീണ്ടൂർ ഫാം, വൈക്കം മത്സ്യഫെഡ് ഫിഷ് ഗാലക്സി, വൈക്കം ബീച്ച് എന്നിവിടങ്ങളിലേക്കും യാത്രകൾ ഒരുക്കിയിട്ടുണ്ട്. തൈക്കൂടത്തുനിന്ന് പാലാരിവട്ടം വരെയും ഇടപ്പള്ളി വരെയും മെട്രോ ട്രെയിനിൽ യാത്രക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞാറക്കൽ അക്വ ടൂറിസം സൻെററിൽ ജലചക്രവും പി.വി.സി പൈപ്പ് ഉപയോഗിച്ച് ജീവനക്കാർ നിർമിച്ച ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാലാക്കരി അക്വ ടൂറിസം സൻെററിൽ നവീകരിച്ച പാർക്കും കയാക്കിങ്ങുമാണ് ഒരുക്കിയത്. ചീനവലകളും സഞ്ചാരികൾക്ക് ഉപയോഗിക്കാം. മാലിപ്പുറം അക്വ ടൂറിസം സൻെററിൽ കണ്ടൽ പാർക്കിനിടയിലൂടെ ബോട്ട് യാത്ര നടത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചുവരുകയാണ്. ഭക്ഷണം ഉൾപ്പെടെ ഒരുദിവസത്തെ യാത്രക്ക് മുതിർന്നവർക്ക് 1500 മുതൽ 2000 രൂപ വരെയാണ് െചലവ്. അഞ്ചുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 750 രൂപ മുതൽ 1000 രൂപ വരെ. 9497031280, 9526041209 നമ്പറുകളിൽ ബുക്ക് ചെയ്യാം. മഞ്ഞനക്കാട് ബോട്ട് ജെട്ടിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മത്സ്യഫെഡ് ഡെപ്യൂട്ടി മാനേജർ വി. രേഖ, ശ്രീദേവി സുമോദ്, ബി. ഷാനവാസ്, ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻറ് ഷിൽഡ റിബേരോ, പി. നിഷ ഫാം എന്നിവർ പങ്കെടുത്തു. ഫോട്ടോ ER1 flagg off vipin മത്സ്യഫെഡിൻെറ ഭൂമിക, പ്രവാഹിനി പദ്ധതികളുടെ ഫ്ലാഗ് ഓഫ് എസ്. ശർമ എം.എൽ.എ നിർവഹിക്കുന്നു പരുന്തിനെ പേടിച്ചോടി; ടെറസിൽ വീണ് യുവതിക്ക് പരിക്ക് കളമശ്ശേരി: ആക്രമിക്കാൻ വന്ന പരുന്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ വീണ് യുവതിക്ക് പരിക്ക്. കളമശ്ശേരി വട്ടേക്കുന്നം മുട്ടാർ കവലയിൽ പരപ്പത്ത് ഫിറോസിൻെറ ഭാര്യ റജിലയാണ് (32) പരിക്കേറ്റ് ചികിത്സയിലുള്ളത്. രാവിലെ വീടിന് മുകളിൽ തുണി വിരിക്കുന്നതിനിെടയാണ് പരുന്തിൻെറ ആക്രമണം ഉണ്ടായത്. താഴ്ന്ന് പറന്നെത്തിയ പരുന്ത് തലക്ക് കൊത്താൻ ശ്രമിക്കുകയായിരുന്നു. ഒച്ചകേട്ട് ഓടിക്കൂടിയവർ റജിലയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുമാസമായി പ്രദേശത്ത് ഈ പരുന്തിൻെറ ശല്യമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.