കൊച്ചി: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂർണ പുകയില നിയന്ത്രണം ലക്ഷ്യമിട്ട് ജില്ല ഭരണകൂടം. ഇതുമായി ബന്ധപ്പ െട്ട് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ഉന്നതതലയോഗം ചേർന്നു. ജില്ലയിലെ വകുപ്പ് മേധാവികൾ പുകയില നിയന്ത്രണത്തിന് നോഡൽ ഓഫിസറെ നിശ്ചയിക്കാനും നോഡൽ ഓഫിസർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാനാധ്യാപകൻ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവ് നിയമം അനുശാസിക്കുന്നവിധം പുകയില വിൽപനരഹിതമാക്കാനുള്ള കർശന നടപടിയെടുക്കണം. നിയമം പാലിക്കാത്ത സന്ദർഭങ്ങളുണ്ടായാൽ അത് റിപ്പോർട്ട് ചെയ്യേണ്ടതും സ്കൂൾ പരിസരം പുകയിലരഹിതമെന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനാധ്യാപകൻെറ ഉത്തരവാദിത്തമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പുകയില വിൽപന നടത്തുന്ന കടകൾക്ക് ലൈസൻസ് നൽകുമ്പോൾ പുകയില നിയന്ത്രണ നിയമ നിബന്ധനകൾ പാലിക്കുമെന്ന സാക്ഷ്യപത്രം കട ഉടമകൾ ഒപ്പിട്ട് നൽകണമെന്നും തീരുമാനമായി. ഇന്ത്യൻ പുകയില നിയന്ത്രണ നിയമപ്രകാരം പുകവലി നിരോധന സൂചന ബോർഡ്, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപന്നങ്ങളോ വിൽക്കുന്നത് ശിക്ഷാർഹമാണ് എന്ന സൂചന ബോർഡ്, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ദൂരപരിധിക്ക് പുറത്താണ്, പുകയിലയോ പുകയില ഉൽപന്നങ്ങളോ പ്രദർശിപ്പിച്ച് വിൽക്കുന്നില്ല തുടങ്ങിയ നിബന്ധനകളാണ് സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തിയത്. എല്ലാ മാസവും അവസാന വെള്ളിയാഴ്ച പുകയില നിയന്ത്രണസമിതിയുടെ ഉന്നതതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ജില്ല ഹെൽത്ത് ഓഫിസർ പി.എൻ. ശ്രീനിവാസൻ, തൃക്കാക്കര എസ്.ഐ കെ.പി. മനേഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ, അസി. എക്സൈസ് കമീഷണർ ബി. സുരേഷ്, എഡ്രാക് പ്രതിനിധി മനോജ് ഭാസ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നാഷനല്‍ ലോക് അദാലത് കൊച്ചി: കണയന്നൂര്‍ താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റി ഒക്‌ടോബര്‍ 12ന് നാഷനല്‍ ലോക് അദാലത് നടത്തുന്നു. കോടതികളിെല കേസുകള്‍ക്കുപുറമെ നേരിട്ടുനല്‍കിയ പരാതികളും പരിഗണിക്കും. ബാങ്ക്, വൈദ്യുതി, റവന്യൂ, വെള്ളക്കരം, ടെലിഫോണ്‍ കമ്പനികള്‍ക്ക് കിട്ടാനുള്ള കുടിശ്ശിക തുകകള്‍ക്ക് റവന്യൂ റിക്കവറിപോലുള്ള നിയമനടപടികള്‍ തുടങ്ങുംമുമ്പ് ഇളവുകളോടെ തീര്‍പ്പാക്കാന്‍ അവസരമുണ്ടാകും. വിവരങ്ങള്‍ക്ക് കലൂര്‍ ജില്ല കോടതി അനക്‌സിലെ കണയന്നൂര്‍ താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2346264. അപേക്ഷ ക്ഷണിച്ചു കൊച്ചി: ഐ.ബി.പി.എസ്, ബാങ്ക് മത്സരപ്പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മൻെറ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സമഗ്രപരിശീലന പരിപാടിയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഉടൻ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2576756, 9946208901.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.