കിൻഡർ ഗ്രൂപ്പി​െൻറ പുതിയ ആശുപത്രി പ്രവർത്തനം തുടങ്ങി

കിൻഡർ ഗ്രൂപ്പിൻെറ പുതിയ ആശുപത്രി പ്രവർത്തനം തുടങ്ങി കൊച്ചി: സിംഗപ്പൂർ ആസ്ഥാനമായ കിൻഡർ മെഡിക്കൽ ഗ്രൂപ്പിൻെറ സ്ത്രീകൾക്കും നവജാതശിശുക്കൾക്കുമായുള്ള പുതിയ ആശുപത്രി കളമശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിൻെറ മൂന്നാമത്തെ സംരംഭമാണിത്. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രൂപ് ചെയർമാൻ ഡോ. വി.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ നിർധന സ്ത്രീകൾക്ക് ആശുപത്രി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'കിൻഡർ അൻപ്-2019' നടി ആശ ശരത് ഉദ്ഘാടനം ചെയ്തു. 150 സ്ത്രീകൾക്ക് ഒരുവർഷത്തേക്ക് ഒരുലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം കളമശ്ശേരി കിൻഡർ ആശുപത്രിയുടെ ഒന്നാം വാർഷികവും ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ, കൗൺസിലർ മഞ്ജു ബാബു, കിൻഡോരമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡൻറ് ശ്രുതി ലോഹ്യ, കിൻഡർ ഗ്രൂപ് മാനേജിങ് ഡയറക്ടർ പ്രവീൺകുമാർ അർജുനൻ തുടങ്ങിയവർ പങ്കെടുത്തു. സേവനാധിഷ്ഠിത പ്രവർത്തനമാണ് ആശുപത്രിയുടേതെന്നും എല്ലാവർക്കും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഡോ. വി.കെ. പ്രദീപ്കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.