അപകടം പതിവ്; ഡിവൈഡറി​െൻറ ഒരുഭാഗം പൊളിച്ചുനീക്കി

അപകടം പതിവ്; ഡിവൈഡറിൻെറ ഒരുഭാഗം പൊളിച്ചുനീക്കി ചെങ്ങന്നൂർ: എം.സി റോഡിൽ അപകടങ്ങൾ പതിവായ ചെങ്ങന്നൂർ മുണ്ടൻകാവി ലെ ഡിവൈഡറിൻെറ ഒരുഭാഗം പൊളിച്ചുനീക്കി. ഡിവൈഡറിൻെറ വീതി കുറക്കുന്നതിൻെറ ഭാഗമായാണ് പൊളിക്കൽ. ഇറപ്പുഴ പാലത്തിൽനിന്ന് മുണ്ടൻകാവിലെ ഡിവൈഡറിൽ എത്തുന്നതിന് മുമ്പായുള്ള ഭാഗത്ത് ഷവറോൺ മാർക്കിങ്ങും റിഫ്ലക്ടറുകളും സ്ഥാപിക്കുന്ന പണി ഉടൻ ആരംഭിക്കും. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ പൊതുമരാമത്ത് റോഡ് സുരക്ഷ വിഭാഗത്തിൻെറ നിർദേശത്തെത്തുടർന്ന് കെ.എസ്.ടി.പി മൂവാറ്റുപുഴ ഡിവിഷൻെറ കീഴിെല എൻജിനീയറിങ് വിഭാഗമാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. പണി ആരംഭിക്കുന്നതിൻെറ ഭാഗമായി കെ.എസ്.ടി.പി മൂവാറ്റുപുഴ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. സുഷമ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പൗലോസ് സോണസ്, പൊതുമരാമത്ത് റോഡ് സുരക്ഷവിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എം. അൻസാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നഗരസഭ ചെയർമാൻ കെ. ഷിബു രാജൻ, ആർ.ഡി.ഒ ജി. ഉഷാകുമാരി, ട്രാഫിക് എസ്.ഐ എം.കെ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി. നിലവിെല ഡിവൈഡറിൻെറ വീതി പകുതിയാക്കുകയും ഉയരം കുറക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഹരിതം ഹരിപ്പാട് പദ്ധതി: ആദ്യഘട്ടത്തിന് 4.97 കോടിയുടെ ഭരണാനുമതി ഹരിപ്പാട്: മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കൃഷിവികസന പദ്ധതിയായ ഹരിതം ഹരിപ്പാടിൻെറ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 4.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായാണ് ഈ പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചത്. ഹരിപ്പാട് മണ്ഡലത്തിലെ ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, ചെറുതന, കരുവാറ്റ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് ആദ്യഘട്ടത്തിൽ ഉള്‍പ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ആക്ഷന്‍പ്ലാന്‍ രൂപവത്കരിക്കാനും പാടശേഖരങ്ങളുടെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുമായി 16ന് രാവിലെ 11ന് ഹരിപ്പാട് റവന്യൂ ടവറില്‍ യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ മീറ്റിങ്ങില്‍ ഹരിതം ഹരിപ്പാട് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍കൂടി ആസൂത്രണം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.