വിതരണം ചെയ്യേണ്ടത് 28.35 കോടി മൂവാറ്റുപുഴ: കാലവര്‍ഷത്തെതുടര്‍ന്ന് ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തിലാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ കണ്ട് ആവശ്യപ്പെട്ടു. ജില്ലയില്‍ 128.46 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്. സര്‍ക്കാറിൻെറ കണക്ക് പ്രകാരം നഷ്ടപരിഹാരത്തുകയായി ജില്ലയില്‍ നല്‍കുന്നത് 21.17 കോടി രൂപയാണ്. പഴയ കുടിശ്ശികയായി 7.18 കോടി നൽകാനുണ്ട്. 28.35 കോടിയാണ് കൃഷിനാശത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഓണവിപണി ലക്ഷ്യമാക്കി ചെയ്ത വിളകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നാശം. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം വിതരണം ചെയ്താൽ ഏറെ ഗുണകരമാകുമെന്നും മന്ത്രിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.