പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് - കോർ/കോംപ്ലിമൻെററി, മോഡൽ 2 (സി.ബി.സി.എസ്, സി.ബി.സി.എസ്.എസ് - റഗുലർ/സപ്ലി മൻെററി/മേഴ്‌സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 27 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. 2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ നാലുവരെ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. 2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ് റഗുലർ/റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ അതത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. എം.കോം പ്രൈവറ്റ് സൂക്ഷ്മപരിശോധന 2018 ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ (ആഗസ്റ്റ് 28 ഒഴികെ) സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ-5 സെക്ഷനിൽ ഹാൾടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം. പരീക്ഷ ഫലം 2017 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം. 2018 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ വ്യാകരണ (സി.എസ്.എസ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം. 2019 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. 2018 ഫെബ്രുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഇൻറർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2018 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് സെപ്റ്റംബർ നാലുവരെ അപേക്ഷിക്കാം. 2018 ഡിസംബറിൽ നടന്ന അവസാന വർഷ ബി.എസ്‌സി നഴ്‌സിങ് (റഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ തടഞ്ഞുവെക്കപ്പെട്ട ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.