കേരള മീഡിയ അക്കാദമി ദേശീയ ശിൽപശാല

കൊച്ചി: ദൃശ്യമാധ്യമ രംഗത്തെ സാങ്കേതികമാറ്റങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടുത്താനും പ്രാഥമിക പരിശീലനം ലഭ്യമാക്കാനും സംഘടിപ്പിക്കുന്നു. 'മാറുന്ന ദൃശ്യമാധ്യമ സങ്കേതങ്ങള്‍' ശിൽപശാല 31ന് തിരുവനന്തപുരം വിന്‍ഡ്സര്‍ രാജധാനി കണ്‍വെന്‍ഷന്‍ സൻെററിലാണ്. വിവരങ്ങൾക്ക്: 90615 93969. എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ കൊച്ചി: ഡി.ടി.ഇ സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷനുശേഷം ഒഴിവ് വരാവുന്ന എം.ടെക് സീറ്റുകളിലേക്ക് മോഡല്‍ എൻജിനീയറിങ് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം 29ന് രാവിലെ 10.30ന് കോളജ് ഓഫിസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 0484-2575370, 2577379. അപേക്ഷ ക്ഷണിച്ചു കൊച്ചി: കേന്ദ്ര സർക്കാറിൻെറ സ്വച്ഛ് ഭാരത് മിഷൻെറ ഭാഗമായുള്ള വെളിയിട വിസർജനമുക്ത പദ്ധതിയിൽ ശുചിമുറി നിർമാണത്തിന് 24 വരെ അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപെട്ടവരും ആനുകൂല്യം കൈപ്പറ്റാത്തവരും ആകണം. പള്ളുരുത്തി ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസിലും പഞ്ചായത്തുകളിലെ വി.ഇ.ഒ ഓഫിസുകളിലും അപേക്ഷ സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.