പ്രതികൾ ലഹരിക്ക്​ അടിമകൾ

കായംകുളം: നഗരത്തെ നടുക്കിയ കൊലപാതകത്തിലെ പ്രതികൾ കഞ്ചാവ് ലഹരിയുടെ അടിമകൾ. കഞ്ചാവുലഹരിയിൽ എന്തും ചെയ്യുന്ന അക്രമിസംഘമാണ് ബാറിന് മുന്നിൽ നിസ്സാര തർക്കത്തിൻെറ പേരിൽ യുവാവിനെ കാർ കയറ്റിക്കൊന്ന കേസിൽ ഉൾപ്പെട്ടത്. പിടിയിലായ പ്രതി െഎക്യജങ്ഷൻ വലിയവീട്ടിൽ ഷിയാസിൻെറ (21) മാതാവിൻെറ വീട് ഇടുക്കിയിലാണ്. ഇവിടേക്കുള്ള സന്ദർശനമാണ് ഷിയാസിൻെറ പ്രധാന ഹോബി. ഒാരോ വരവിലും കഞ്ചാവിൻെറ വലിയ ശേഖരം കൈയിലുണ്ടാകും. നഗരത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് കച്ചവടം. കഞ്ചാവ് റാക്കറ്റിലെ പ്രധാന കണ്ണിയെ വലിക്കുന്നതിനിടെ ഒന്നുരണ്ടുതവണ പിടിക്കാനേ പൊലീസിന് കഴിഞ്ഞിട്ടുള്ളൂ. കൊലക്കേസിലെ മറ്റൊരു പ്രതിയായ കായംകുളം മാർക്കറ്റ് പുത്തൻകണ്ടത്തിൽ അജ്മലാണ് (20) സംഘത്തിന് നേതൃത്വം നൽകുന്നത്. ഒരുമാസം മുമ്പ് അടിമാലിയിൽ റിസോർട്ടുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണിയാൾ. കഞ്ചാവുലഹരിയിൽ അക്രമം നടത്തി രക്ഷപ്പെട്ട ഇയാളെ കായംകുളം പൊലീസാണ് അടുത്തിടെ പിടികൂടി കൈമാറിയത്. ഇടുക്കി യാത്രക്കിടയിലാണ് ഇൗ സംഭവമെന്നത് ശ്രദ്ധേയമാണ്. െഎക്യജങ്ഷനിൽ രണ്ടുമാസം മുമ്പ് അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിലും ഇവർ രണ്ടുപേരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ എരുവ പടിഞ്ഞാറ് മേനാന്തറയിൽ സഹ്ലിനെയും (21) കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. ബൈക്ക് മോഷണമടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.