കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട ്ട് വ്യാജരേഖക്കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. പൊലീസ് കമീഷണർക്ക് നൽകാൻ ഹൈകോടതി നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുപോകാത്ത തരത്തിൽ കുറ്റപത്രം നൽകുന്നതുവരെ ഭദ്രമായി സൂക്ഷിക്കാനും ഹൈകോടതിയുടെ ഉത്തരവിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ അസി. പൊലീസ് കമീഷണർ നൽകിയ നോട്ടീസിനെതിരെ രാജഗിരി കോളജ് ഒാഫ് സോഷ്യൽ സയൻസിൻെറ എക്സിക്യൂട്ടിവ് ഡയറക്ടർ ജോസഫ് ഐ. ഇഞ്ചോടി നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. വ്യാജരേഖക്കേസ് അന്വേഷിക്കുന്ന സംഘത്തിന് സഭയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച ഇേൻറണൽ സമിതിയുടെ റിപ്പോർട്ടിൻെറ ആവശ്യം ഇല്ലെന്നും ഇൗ രേഖ കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹരജിയിൽ പറയുന്നു. പൊലീസിന് റിപ്പോർട്ട് ആവശ്യമാണെങ്കിൽ കോടതി മുഖേന ഹാജരാക്കി നൽകാമെന്ന് പറഞ്ഞിട്ടും അസി. കമീഷണർ ഇതിന് തയാറാകാതെ റിപ്പോർട്ട് നേരിട്ട് തനിക്ക് നൽകാൻ നിർബന്ധിക്കുകയാണെന്നും ഇതിനായി നൽകിയ നോട്ടീസ് റദ്ദാക്കണെമന്നും ഹരജിയിൽ പറയുന്നു. എന്നാൽ, നോട്ടീസിലെ നടപടിയുമായി അസി. കമീഷണർക്ക് മുന്നോട്ടുപോകാം എന്ന് വ്യക്തമാക്കിയ ഹൈകോടതി നോട്ടീസിലെ നടപടിയുമായി ഹരജിക്കാർ സഹകരിക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.