കൊച്ചി: കൃഷി ചെയ്യാൻ ഗുണമേന്മയുള്ള മണ്ണ് ലഭ്യമല്ലാത്തവർ വിഷമിക്കേണ്ട, മണ്ണില്ലാ നടീൽ മിശ്രിതം റെഡി. എറണാകുളം ജില്ല കൃഷി വിജ്ഞാനകേന്ദ്രം വികസിപ്പിച്ചെടുത്ത് നിർമിച്ചുനൽകുന്ന മിശ്രിതം ഇനി ദിവസേന ലഭ്യമാകും. മണ്ണിനുപകരം ഉപയോഗിക്കാവുന്ന പോഷകസമ്പുഷ്ട നടീൽ മിശ്രിതമാണിത്. പഞ്ചസാര നിർമാണത്തിൻെറ ഉപോൽപന്നമായ പ്രെസ് മഡ് ജൈവികവിഘടനം നടത്തി ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങളും ചേർത്താണ് മിശ്രിതം തയാറാക്കിയത്. 10 കിലോ പാക്കറ്റുകളിൽ സി.എം.എഫ്.ആർ.ഐയിലെ കെ.വി.കെ വിപണനകേന്ദ്രത്തിൽനിന്ന് എല്ലാ പ്രവൃത്തിദിനവും ലഭിക്കും. ഒരുപാക്കറ്റിന് 125 രൂപയാണ് വില. ഒരുചെടി നടാൻ 10 കിലോ മിശ്രിതമാണ് വേണ്ടത്. ഈ പാക്കറ്റുകളിൽ നേരിട്ട് ചെടികൾ നടാമെന്നതിനാൽ പ്രത്യേകം ഗ്രോബാഗ് വേണമെന്നില്ല. ഗ്രോബാഗുകളിലും ചട്ടികളിലും മറ്റും കൃഷി ചെയ്യാനും ഇത് ഉപയോഗിക്കാം. സാധാരണഗതിയിൽ ഒരുവീട്ടിൽ 30 ഗ്രോബാഗിൽ കൃഷി ചെയ്യുന്നതിന് ചുരുങ്ങിയത് 150 കിലോ മണ്ണ് വേണം. മണ്ണില്ലാ നടീൽ മിശ്രിതം നിർമിക്കാൻ താൽപര്യമുള്ളവർക്ക് സംരംഭകത്വ വികസനപരിപാടിയും നടത്തുന്നുണ്ട്. ഫോൺ: 8281757450.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.