കൊച്ചി: നെഞ്ചിൻകൂടില്ലാതെ ത്വക്കിനുതൊട്ടുതാഴെ തുടിക്കുന്ന ഹൃദയവുമായി പിറന്നുവീണ പെൺകുഞ്ഞിന് തുണയായി ത്ര ീഡി സാങ്കേതികവിദ്യ. 'കൺജനിറ്റൽ ആബ്സൻസ് ഓഫ് സ്റ്റേണം' എന്ന അത്യപൂർവ അവസ്ഥയുമായി പിറന്ന ആത്മികക്കാണ് പുനർജന്മം. നെഞ്ചിന് സംരക്ഷണം നൽകേണ്ട ഉരാസ്ഥിക്ക് വളർച്ചയില്ലാതെയാണ് കുട്ടി പിറന്നത്. ഹൃദയവും ശ്വാസകോശവും ത്വക്കിന് അടിയിലായി കാണാമായിരുന്നു. ഹൃദയത്തിന് മുറിവേൽക്കുമോയെന്ന ആശങ്കയിൽ കുഞ്ഞിനെ കൈയിലെടുക്കാനോ പാല് കൊടുക്കാനോ പോലും മാതാപിതാക്കൾ ഭയന്നിരുന്നു. ചികിത്സയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ മാതാപിതാക്കൾ നിരാശയിലായി. മകളെ എേപ്പാൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന ഭീതിയിൽ കഴിഞ്ഞ കാസർകോട് സ്വദേശികളായ ബിനു-രശ്മി ദമ്പതികൾക്ക് പ്രതീക്ഷയേകിയത് ആത്മികക്ക് എട്ടുമാസം പ്രായമെത്തിയപ്പോൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ്. കുട്ടിയെ പരിശോധിച്ച സംഘത്തിൽ ത്രീ ഡി പ്രിൻറിങ് സാങ്കേതികവിദ്യയുടെ ആരോഗ്യമേഖലയിലെ ഉപയോഗത്തിൽ വിദഗ്ധനായ ഡോ. മഹേഷും ഉണ്ടായിരുന്നു. സി.ടി സ്കാനിലൂടെ കുഞ്ഞിൻെറ നെഞ്ചിൻെറ കൃത്യമായ അളവ് കണ്ടെത്തി ത്രീഡി പ്രിൻറിങ് സോഫ്റ്റ്െയറിൻെറയും ത്രീഡി പ്രിൻറിങ് മെഷിൻെറയും സഹായത്തോടെ ആശുപത്രിയിൽതന്നെ പുതുതായി ഉരാസ്ഥിയുടെ പ്രിൻറ് എടുത്തു. സീനിയർ പ്ലാസ്റ്റിക് സർജനും പ്രഫസറുമായ ഡോ. സന്ദീപ് പ്രഭാകരൻ, പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. പി.കെ. ബ്രിജേഷ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മഹേഷ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ കൂട്ടായി ചർച്ച ചെയ്താണ് ശസ്ത്രക്രിയ രൂപകൽപന ചെയ്തത്. നെഞ്ചെല്ലിന് പകരമായി വളരെ സങ്കീർണമായ പ്രക്രിയയിലൂടെ കുഞ്ഞിൻെറ വാരിയെല്ലിൻെറ ഒരുഭാഗം ഉപയോഗിച്ച് പുതുതായി പുനർനിർമിക്കുകയായിരുന്നു. ഡോ. സന്ദീപിനൊപ്പം ഡോ. ബ്രിജേഷ്, ഡോ. പ്രവീൺ എന്നിവർ ഏഴുമണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.