കൈറ്റ് പദ്ധതി ഹയര്‍ സെക്കൻഡറിയിലേക്ക്​ വ്യാപിപ്പിക്കും -മന്ത്രി രവീന്ദ്രനാഥ്

കളമശ്ശേരി: കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലോ അനിമേഷനിലോ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അറിവ് പകരാനും അവസരങ്ങള്‍ ലഭ്യമാക്കാനുമുള്ള കൈറ്റ് പദ്ധതി ഈ വര്‍ഷം മുതല്‍ ഹയര്‍ സെക്കൻഡറി തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍തലത്തില്‍ രൂപവത്കരിച്ച ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളില്‍ ജില്ലതലത്തില്‍ മികവുെതളിയിച്ച വിദ്യാര്‍ഥികളുടെ സംസ്ഥാനതല ക്യാമ്പ് കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ് മിഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്ത അപകടസാധ്യത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ കെ.ജീവന്‍ ബാബു, കൈറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും. (ഫോട്ടോ) EKG10 startup കളമശ്ശേരി സ്റ്റാർട്ടപ്പിൽ വിദ്യാർഥികൾ ഒരുക്കിയ അനിമേഷനുകളും പ്രോഗ്രാമുകളും മന്ത്രി സി. രവീന്ദ്രനാഥ് നോക്കി ക്കാണുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.