കൊച്ചി: കൊച്ചി കപ്പൽശാലയിൽ പണിത രണ്ട് . ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടി തയാറാക്കിയതാണ് റോപാക്സ് വെസലുകൾ. ക പ്പൽശാലയിലെ ഡയറക്ടർമാർ, ഉൾനാടൻ ജലഗതാഗത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉൾനാടൻ ജലഗതാഗത അതോറിറ്റി ഡയറക്ടർ മാത്യു ജോർജിൻെറ ഭാര്യ ഡോ. ആശ പോൾ, ഷിപ്യാർഡ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ എൻ.വി. സുരേഷ് ബാബുവിൻെറ ഭാര്യ സി.സി. മിനി എന്നിവർ നീറ്റിലിറക്കൽ ഉദ്ഘാടനം ചെയ്തു. ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കുവേണ്ടി പണിയുന്ന 10 വെസലുകളിൽ മൂന്നാമത്തേതും നാലാമത്തേതുമാണ് ഇവ. എട്ട് റോപാക്സ് വെസലുകളും രണ്ട് റോറോ വെസലുകളുമാണ് അതോറിറ്റിക്കുവേണ്ടി കപ്പൽശാല നിർമിച്ചുനൽകുന്നത്. 200 യാത്രക്കാരെയും രണ്ട് ട്രക്കുകളും നാല് കാറുകളുമടക്കം ഉൾക്കൊള്ളാവുന്നതാണ് വെസലുകൾ. കപ്പലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി നിരവധി ഓർഡറുകളാണ് നിലവിൽ ഷിപ്യാർഡിലുള്ളത്. ഇന്ത്യയിലെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഡി.ആർ.ഡി.ഒക്ക് വേണ്ടിയും അന്തമാൻ-നികോബാർ ഭരണവിഭാഗത്തിനുവേണ്ടിയുള്ള കപ്പലുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. 2769 കോടി മുടക്കി വൻ ഡ്രൈഡോക്കും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.