സ്​റ്റുഡൻറ്​ നഴ്​സസ്​ അസോസിയേഷൻ സംസ്​ഥാന സമ്മേളനവും കലോത്സവവും തുടങ്ങി

കൊച്ചി: സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ 56ാമത് സംസ്ഥാന സമ്മേളനവും കലോത്സവവും കലൂർ റിന്യൂവൽ സൻെററിൽ ആ രംഭിച്ചു. രണ്ട് ദിവസങ്ങളിലായി നാല് വേദിയിലായി 44 ഇനം മത്സരങ്ങളാണ് നടക്കുന്നത്. കേരളത്തിലെ എട്ട് സോണുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന സമ്മേളനത്തിൽ സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെയും സംസ്ഥാന പ്രസിഡൻറ് ഡോ. സോനാ പി.എസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സിനിമതാരം അമിത് ചക്കാലക്കൽ, ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡൻറ് ഡോ. റോയ് കെ. േജാർജ് എന്നിവർ മുഖ്യാതിഥിയായിരുന്നു. അനീഷ്. ഡി, ബിജു. എസ്.വി, അർജുൻ. ബി.പി, ശ്രേയസ്സ്. കെ.ടി, സൽമാനുൽ ഫാരിസിൻ എന്നിവർ സംസാരിച്ചു. മിസ് സൗത്ത് ഇന്ത്യ റണ്ണറപ്പായ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ദീപ തോമസിന് ഉപഹാരം നൽകി. ഗർഭകാല പരിചരണം വിഷയമാക്കി ഹ്രസ്വചിത്രം നിർമിച്ച കോട്ടയം ഗവ. നഴ്സിങ് കോളജ് വിദ്യാർഥികളെ അനുമോദിച്ചു. കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.