മഴയും കാറ്റും: പെരുമ്പാവൂരില്‍ വന്‍ നാശനഷ്​ടം

പെരുമ്പാവൂര്‍: ശക്തമായ മഴയും കാറ്റും മേഖലയില്‍ വന്‍നാശം വിതച്ചു. വേങ്ങൂര്‍, ഐമുറി, പുതുമന, പള്ളത്താന്‍ കവല, മണ് ണൂര്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വേങ്ങൂരില്‍ പാണ്ടിക്കുടി എല്‍ദോയുടെ വീടിന് മുകളിലേക്ക് മരം വീണു. മണ്ണൂരില്‍ പുതുശ്ശേരിയില്‍ വിശ്വനാഥൻെറ വീടിന് മുകളിലേക്ക് തെങ്ങ് വീണു. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. പാടവും തോടുകളും നിറഞ്ഞൊഴുകുകയാണ്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. വല്ലം, ചേലാമറ്റം, ഒക്കല്‍ തുരുത്ത് കടവുകളില്‍ വെള്ളം ഉയര്‍ന്നു. വല്ലം കടവില്‍ സ്ഥാപിച്ച കുരിശ് തൊട്ടിയുടെ കാല്‍ ഭാഗം മുങ്ങി. ഗാന്ധിനഗറിലെ റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറി. ബുധനാഴ്ച രാത്രി തുടങ്ങിയ മഴക്ക് നേരിയ ശമനമുണ്ടായത് വ്യാഴാഴ്ച ഉച്ചക്കാണ്. വൈകീട്ട് മൂന്നിനുശേഷം വീണ്ടും കനത്തു. കെമ്പനാട്, ക്രാരിയേലി ഭാഗങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറി. ആളുകളെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി തഹസില്‍ദാര്‍ അറിയിച്ചു. വല്ലം പഴയപാലം, കൊച്ചങ്ങാടി, കണ്ടന്തറ, പാത്തിപ്പാലം, പാലക്കാട്ടുതാഴം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പാറപ്പുറം ഗ്രീൻലാൻഡ് കമ്പനി പ്രദേശത്തും വെള്ളമെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.