ചെങ്ങന്നൂർ: ഭിന്നശേഷിക്കാരുടെ ലോക ട്വൻറി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടംനേടിയ അനീഷ് പി. രാജ് മാന്നാറിന് അഭിമാനമായി. ഈ മാസം അഞ്ചിന് ഇംഗ്ലണ്ടിൽ തുടങ്ങിയ ആറുരാഷ്ട്ര പരമ്പരയിൽ കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യമത്സരമെങ്കിലും മഴമൂലം ഉപേക്ഷിച്ചു. തലേദിവസം ഇംഗ്ലണ്ടിനെതിരെതന്നെ സന്നാഹമത്സരത്തിൽ ഓപണറായാണ് അനീഷ് ഇറങ്ങിയത്. ഇടുക്കി പാറേമാവ് പടീതറയിൽ വീട്ടിൽ പി. രാജൻ-ശ്യാമള ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയവനാണ് ഈ 28കാരൻ. ജന്മനാ വലതുകൈപ്പത്തി ഇല്ലാത്ത ഈ ഇടംകൈയൻ ഹരിയാനയിൽ നടന്ന സോൺ ചാമ്പ്യൻഷിപ്പിൽ 10 വിക്കറ്റ് നേട്ടത്തോടെ മികച്ച ബൗളറായും ഫീൽഡറായും തിളങ്ങിയതോടെ ഇന്ത്യൻ ടീമിൽ ഇടംനേടി. 17ാം വയസ്സിൽ മുതലക്കോടത്ത് നടന്ന ക്രിക്കറ്റ് പരിശീലന ക്യാമ്പിൽനിന്നാണ് അനീഷിൻെറ തുടക്കം. ആദ്യ ബൗളിങ്ങിൽനിന്നുതന്നെ കേരള ക്രിക്കറ്റ് ടീമിൻെറ മുൻ പരിശീലകൻ പി. ബാലചന്ദ്രൻ അനീഷിലെ പ്രതിഭയെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. 17ാം വയസ്സിൽ താഴെയുള്ളവരുടെ ജില്ല ടീമിലും തുടർന്ന് 19ൽ താഴെയുള്ളവരുടെ ടീമിലും അംഗമായി. എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ ബിരുദവും ഇതിനിെട കരസ്ഥമാക്കി. പിന്നീട് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലെത്തി. 2017ൽ കേരളത്തിൻെറ ഫിസിക്കലി ചലഞ്ചഡ് ക്രിക്കറ്റ് ടീമിൻെറ ക്യാപ്റ്റനായി നടത്തിയ മിന്നുന്ന പ്രകടനം ദക്ഷിണമേഖല ടീമിൽ ഇടംനേടാൻ സഹായിച്ചു. മൈസൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ സമീഷ് പി. രാജ് സഹോദരനും സൗമ്യ പി. രാജ് സഹോദരിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.