വെള്ളക്കെട്ട്​; രാജഗിരി റോഡിൽ ദുരിതയാത്ര

കളമശ്ശേരി: മഴ കനത്താൽ വെള്ളക്കെട്ടുണ്ടാകുന്ന കളമശ്ശേരി രാജഗിരി റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ദേശീയപാതയിൽനിന്ന് രാജഗിരി, കുടിലിൽ, സാലീസ് റോഡുകളുമായി ബന്ധപ്പെട്ട പൊതുമരാമത്ത് റോഡിലാണ് വെള്ളക്കെട്ട്. ഒരുഭാഗത്ത് കാന ഉണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ല. സമീപത്തെ റെയിൽവേയോട് ചേർന്നുള്ള ചതുപ്പുഭൂമി മണ്ണിട്ട് ഉയർത്തിയതോടെയാണ് വെള്ളക്കെട്ട് പതിവായത്. ഈ ഭാഗത്തുകൂടി കാനയോ ചപ്പാത്തോ നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. വെള്ളക്കെട്ട് വിദ്യാർഥികളെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. കർക്കടക ഔഷധസേവ വാരം ആരംഭിച്ചു കൊച്ചി: കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ആയുർവേദ ആശുപത്രിയിൽ കർക്കടക ഔഷധസേവ വാരം ആരംഭിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.വി. സാബു, രഞ്ജിത്ത് തങ്കപ്പൻ, കെ.എസ്. സജിനി എന്നിവരും ഡോ. സി.വൈ. എൽസി, ഡോ. പി. നന്ദകുമാർ, ഡോ. കെ.എ. റിയാസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.