ഓണാഘോഷ സംഘാടകസമിതി രൂപവത്​കരണം: കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു

കാക്കനാട്: തൃക്കാക്കര നഗരസഭ അധ്യക്ഷ ഷീല ചാരുവിനെതിരെ പടയൊരുക്കവുമായി കോൺഗ്രസ് പ്രതിനിധികൾ. കാലുമാറ്റക്കാരോട് താൽപര്യമില്ല എന്ന് അഭിപ്രായപ്പെട്ട് നഗരസഭയുടെ ഓണാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണയോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. കൗൺസിൽ യോഗത്തിലൊഴികെ ഷീല ചാരു അധ്യക്ഷയായ മറ്റൊരു യോഗത്തിലും പങ്കെടുക്കില്ലെന്ന് കോൺഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡൻറ് എം.ഒ. വർഗീസ് പറഞ്ഞു. നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നില്ലെന്നും പുതുക്കി നിർമിച്ച പാപ്പാളി റോഡിൻെറ ഉദ്ഘാടനവിവരംപോലും പ്രതിപക്ഷത്തെ അറിയിച്ചില്ലെന്നും കോൺഗ്രസ് അംഗങ്ങൾ പറയുന്നു. അതേസമയം, അധ്യക്ഷയോടുള്ള ദേഷ്യം കോൺഗ്രസ് തീർക്കുന്നത് ജനങ്ങളോടാണെന്നും എൻ.ജി.ഒ ക്വാർട്ടേഴ്സിനുവേണ്ടി ഭൂമി വേലി കെട്ടിയ സംഭവത്തിൽ എം.എൽ.എയുടെ നിലപാടുകൾ അത് ശരിെവക്കുന്നതാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. ചൊവ്വാഴ്ച നടന്ന ആലോചനയോഗത്തിൽ ചാലക്കുടി ലോക്സഭാ മണ്ഡലം എം.പി ബെന്നി ബഹനാനും തൃക്കാക്കര എം.എൽ.എ പി.ടി. തോമസും രക്ഷാധികാരികളും നഗരസഭ അധ്യക്ഷ ചെയർപേഴ്സനും ആയി സ്വാഗതസംഘം രൂപവത്കരിച്ചു. കടപ്പുറം ശുചീകരിച്ചു മട്ടാഞ്ചേരി: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി രൂപവത്കരിച്ചതിൻെറ 10ാം വാർഷികത്തോടനുബന്ധിച്ച് മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂൾ, തോപ്പുംപടി സൻെറ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിലെ എസ്.പി കാഡറ്റുകൾ ഫോർട്ട്കൊച്ചി കടപ്പുറം ശുചീകരിച്ചു. കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. സൻെറ് സെബാസ്റ്റ്യൻ സ്കൂൾ പ്രധാനാധ്യാപിക ലസീന, ടി.ഡി ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് വേണുഗോപാൽ കെ. പൈ, പൊലീസ് ഉദ്യോഗസ്ഥരായ എൻ.ടി. മണിയപ്പൻ, കെ.ടി. ഉഷ, അധ്യാപകരായ ജി. വെങ്കിടേശ്, സുമി, ഫ്രാൻസിസ് തയ്യിൽ, സുനിത ഭട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.