കൊച്ചി: കശ്മീരിന് സവിശേഷ പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞ സംഘ്പരിവാർ ഭരണകൂടം ഭരണഘടനയെയും ജന ാധിപത്യത്തെയും അട്ടിമറിച്ചിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. കശ്മീരി ജനതയോടുള്ള വഞ്ചനപോലെ ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി കൂടിയാണിത്. ഹിന്ദുത്വ ഫാഷിസം മുന്നോട്ടുവെക്കുന്ന അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഇതിലൂടെ ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ വികൃതമാക്കി രാജ്യത്തിന് മേലുള്ള സമഗ്ര ആധിപത്യത്തെ പ്രഖ്യാപിച്ചുറപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ. അധികാര ഹിംസ നടപ്പാക്കുന്ന ഭരണകൂടചെയ്തിയോട് ധീരമായ മറുചോദ്യങ്ങളുന്നയിക്കാനുള്ള കരുത്തും ആത്മവിശ്വാസവും പ്രതിപക്ഷ കക്ഷികൾക്കും മതേതരവാദികൾക്കും നഷ്ടമായിരിക്കുന്നു. സംഘ്പരിവാറിൻെറ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ ഐക്യത്തോടെയും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രതിരോധം രൂപപ്പെടണമെന്നും നഹാസ് മാള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.