ജെറ്റ് എയർവേസ്​​: ജീവനക്കാർ മറ്റ് വിമാനക്കമ്പനികളിലേക്ക്

നെടുമ്പാശ്ശേരി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിെവച്ച ജെറ്റ് എയർേവസ് പുനരാരംഭിക്കുന്നത ിനുള്ള നടപടി വീണ്ടും വൈകുന്നു. ജെറ്റിൻെറ ഓഹരികൾ വിൽക്കാൻ താൽപര്യപത്രം ക്ഷണിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടർന്ന് ഈ മാസം 10 വരെ വീണ്ടും താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. 11000 കോടിയോളം രൂപയുടെ ബാധ്യതയാണ് ജെറ്റിനുള്ളത്. വായ്പകളിൽ ബാങ്കുകൾ ഇളവ് പ്രഖ്യാപിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെയാണ് നിലവിൽ ജെറ്റിൻെറ 24 ശതമാനം ഓഹരികളുള്ള ഇത്തിഹാദ് എയർവേസ് കൂടുതൽ ഓഹരികളെടുക്കുന്നതിന് മുന്നോട്ട് വരാത്തത്. 124 വിമാനങ്ങളുണ്ടായിരുന്ന ജെറ്റിന് ഇപ്പോൾ 14 വിമാനങ്ങളേയുള്ളു. പാട്ടത്തുക നൽകാതിരുന്നതിനെ തുടർന്ന് നിരവധി വിമാനങ്ങൾ നഷ്ടമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.