ലിറ്റില്‍കൈറ്റ്സ് സംസ്ഥാന ക്യാമ്പ് കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റില്‍ കൈറ്റ്സ്' അംഗങ്ങള്‍ക്കുള്ള പ്രഥമ സംസ്ഥാനതല സഹവാസ ക്യാമ്പ് വ്യാഴം, വെള്ളി ദിവസങ്ങളിൽ കളമശ്ശേരി സ്റ്റാര്‍ട്ടപ് മിഷനില്‍ നടക്കും. ജില്ല ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുത്ത് 231കുട്ടികളാണ് പങ്കെടുക്കുക. വ്യാഴം രാവിലെ 10ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. യു.എന്‍ ദുരന്ത പ്രത്യാഘാത നിവാരണവിഭാഗം തലവന്‍ ഡോ. മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.