റോഡ് നിർമാണത്തിൽ അഴിമതി ആരോപിച്ച്​ പന്തംകൊളുത്തി പ്രകടനം

ആലങ്ങാട്: ടാറിങ് നടത്തി ഒരുമാസത്തിനുള്ളിൽ റോഡ് ചിറയം ലക്ഷംവീട് കോളനി റോഡ് തകർന്നെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്ര തിഷേധ പ്രകടനം നടത്തി. റോഡ് ഉടൻ റീ ടാറിങ് നടത്തണമെന്നും കരാറുകാരനെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പന്തംകൊളുത്തി പ്രകടനം. പ്രതിഷേധ സദസ്സ് സി.പി.ഐ കളമശ്ശേരി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ആർ. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. അൻഷുൽ പനായിക്കുളം അധ്യക്ഷതവഹിച്ചു. കെ.എ. അൻഷാദ്, എം.എസ്. കുഞ്ഞുമുഹമ്മദ്, അബ്ദുൽ സലീം, പി.സി. ഹരിഹരൻ, കെ.കെ. സജീവൻ, ഹസൈനാർ എന്നിവർ സംസാരിച്ചു. ചിത്രം: ep algd___IMG-20190804-WA0035 ep algd____IMG-20190804-WA0034 ചിറയം ലക്ഷംവീട് കോളനി റോഡ് നിർമാണത്തിൽ അഴിമതി ആരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.