യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ പൊലീസ് സ്​റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

ചിത്രം (EP VYP IYC MARCH) യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു 2. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തള്ളിമാറ്റുന്നു വൈപ്പിന്‍: യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഞാറക്കല്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്റ്റേഷന്‍ സി.പി.എം പാര്‍ട്ടി ഓഫിസ് ആക്കുന്ന സി.ഐ. മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടത്തുന്ന സി.പി.എം പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബിമല്‍ ബാബു അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.ആര്‍. സുഭാഷ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രൈജു ഫ്രാന്‍സീസ്, പി.എന്‍. തങ്കരാജ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം കെ.എം. പ്രസൂണ്‍, ഐ.എക്‌സ്. നിക്‌സണ്‍, ലിഗീഷ് സേവ്യര്‍, സെബാസ്റ്റ്യന്‍ മങ്കുഴി, എന്‍.ബി. സനിഷ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മാറ്റിസ്ഥാപിക്കുന്നതിനിടെ പ്രൈജു ഫ്രാന്‍സീസ്, ബിമല്‍ ബാബു, ലിഗീഷ് സേവ്യര്‍, ബിജാസ്, അരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന്‍ മാര്‍ച്ചിനെ തുടര്‍ന്ന് വൈപ്പിന്‍ മുനമ്പം സംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാരെ അറസ്റ്റ്ചെയ്തശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.