ആലങ്ങാട്: ആലങ്ങാടിനെ ഹൃദ്രോഗ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ആലങ്ങാട ് പഞ്ചായത്ത് നടപ്പാക്കുന്ന 'ഹൃദയപൂര്‍വം ആലങ്ങാട്' പദ്ധതിക്ക് തുടക്കമായി. 30നും 60നുമിടക്ക് പ്രായമുള്ളവരെ പരിശോധിച്ച് ഹൃദ്രോഗത്തെ നേരത്തേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് പദ്ധതി ലക്ഷ്യം. നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു . ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. പദ്ധതിരേഖ ഹൃദയപൂര്‍വം ആലങ്ങാട് ചെയര്‍മാന്‍ എം.കെ. ബാബു ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങിന് കൈമാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളികാട് ലോഗോ പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ജോ ജോസഫ്,യേശുദാസ് പറപ്പിള്ളി, കെ.എന്‍. ഉണ്ണി, വി.ബി. ജബ്ബാര്‍, കെ.ജി. ഹരി, സി.എസ്. ദിലീപ്കുമാര്‍, ജോളി പൊള്ളയില്‍, കാഞ്ചന സോമന്‍, അജ സാബു, ജയശ്രീ ഗോപീകൃഷ്ണന്‍, കെ.കെ. സുരേഷ്, ബാബു മാത്യു, രമ പ്രസന്നകുമാര്‍, രാജു കണ്ണമ്പുഴ, ഡോമിനിക് ജെ. മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ep algd Speaker Sreeramakrishnan inaugurating the Hridayapoorvam Alangad project ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ഹൃദയപൂര്‍വം ആലങ്ങാട് പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.