നെട്ടൂർ: ദേശീയപാതയിൽ സ്റ്റോപ്പിൽ നിർത്തിയിട്ട ബസിന് പിന്നിൽ ലോറിയിടിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ വൈറ്റില ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് നെട്ടൂർ ലേക് ഷോർ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോഴാണ് അപകടം. ബസിനും ലോറിക്കും നിസ്സാര തകരാർ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. അപകടത്തെതുടർന്ന് തകരാറിലായ ലോറി ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.