വൈറ്റില മേൽപാലം; യൂത്ത് ഫ്രണ്ട് ധർണ നടത്തി

മരട്: വൈറ്റില മേൽപാല നിർമാണത്തിലെ അഴിമതിയെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി പോലുള്ള വിദഗ്ധ ഏജൻസിയെക്കൊണ്ട് അന്വേഷിപ ്പിക്കണമെന്ന് കേരള കോൺ. യൂത്ത് ഫ്രണ്ട് (എം) നേതാവ് റോഷി അഗസ്റ്റ്യൻ എം.എൽ.എ ആവശ്യപ്പെട്ടു. മേൽപാലം നിർമാണത്തിലെ തകരാറിൽ പ്രതിഷേധിച്ച് വൈറ്റിലയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാജൻ തൊടുപുഴ, ടോമി കെ.തോമസ്, ടോമി ജോസഫ്, ജാൻസി ജോർജ്, മേരിഹർഷ, ബിജു കുന്നേൽ പറമ്പിൽ, വിപിൻ എഡൂർ എന്നിവർ സംസാരിച്ചു. ശിഹാബ് തങ്ങൾ അനുസ്മരണം കാക്കനാട്: യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.എം. മാഹിൻകുട്ടി അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. ജലീൽ, മണ്ഡലം പ്രസിഡൻറ് പി.കെ. അബ്ദുൽ റസാഖ്, കോൺഗ്രസ് ജില്ല സെക്രട്ടറി സേവ്യർ തായങ്കേരി, ബ്ലോക്ക് പ്രസിഡൻറ് നൗഷാദ് പല്ലച്ചി, കെ.എൻ. നിയാസ്, കെ.എം. അബൂബക്കർ, എം.ഒ. വർഗീസ്, ഷാജി വാഴക്കാല, ഹംസ മൂലയിൽ, കെ.കെ. ഇബ്രാഹീം, പി.എ. മമ്മു, ടി.എം. അലി, കെ.എം. അബ്ദുസ്സലാം, എ.എ. ഇബ്രാഹീംകുട്ടി, വി.എം.എ. ബക്കർ, സി.എ. റഹീം, ഇബ്രാഹീം ചിറ്റേത്തുകര, സി.എസ്. സൈനുദ്ദീൻ, കെ.കെ. അക്ബർ, സി.എസ്. സിയാദ് തുടങ്ങിയവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.