മഴ: വെള്ളത്തിലായി ആലുവ നഗരം

ആലുവ: തിങ്കളാഴ്ച മഴ നിർത്താതെപെയ്തതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലഭാഗത്തും ശക്തമായ വെള്ളക്കെട്ടാ ണ് അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളിൽ മണിക്കൂറുകളെടുത്താണ് വെള്ളം ഒഴുകിപ്പോയത്. റെയിൽവേ സ്‌റ്റേഷനും മുൻവശത്തെ സ്വകാര്യ കെട്ടിടത്തിനും ഇടയിലുള്ള വഴി, മാർക്കറ്റ് റോഡിൽ സിറ്റി ടവർ പരിസരം, ബൈപാസിലെ അടിപാതകൾ, സർവിസ് റോഡുകൾ തുടങ്ങിയ സ്‌ഥലങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ട്. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെള്ളക്കെട്ടുണ്ടായ ഭാഗത്തെ വ്യാപാരികളാണ് ദുരിതമനുഭവിച്ചത്. കടകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയായിരുന്നു പലപ്പോഴും. ഇവിടെ മാലിന്യങ്ങളും അടിഞ്ഞുകൂടുകയാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം. ബാങ്ക് കവല സിറ്റി ടവർ പ്രദേശത്ത് മാർക്കറ്റ് റോഡിൻെറ കിഴക്ക് വശത്തായാണ് കൂടുതലായും വെള്ളം കെട്ടിയത്. ഈ ഭാഗത്തെ കാനയിലൂടെ കൃത്യമായി വെള്ളം ഒഴുകാത്തതാണ് പ്രശ്നമായത്. കാന ശുചീകരണത്തിന് പണം ചെലവാക്കാറുണ്ടെങ്കിലും ഈ റോഡിൽ എല്ലാ വർഷവും ഇതാണ് അവസ്‌ഥ. ശുചീകരണത്തിലെ അപാകതകളാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇവിടെ വെള്ളക്കെട്ട് മൂലം കാൽനടക്കാർ, ഇരുചക്ര വാഹനക്കാർ, വ്യാപാരികൾ എന്നിവർ ദുരിതത്തിലായി. ബൈപാസിൽ അടിപ്പാതകളും സർവിസ് റോഡും വെള്ളക്കെട്ടിലാകുന്നത് പതിവ് കാഴ്ചയാണ്. നിർമാണത്തിലെയും മെട്രോ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലെയും അപാകതകളാണ് ഇവിടെ പ്രശ്നം സൃഷ്‌ടിക്കുന്നത്‌. ക്യാപ്‌ഷൻ ea56 underpass ആലുവ ബൈപാസ് സർവിസ് റോഡിലെ വെള്ളക്കെട്ട് ea57 rs vellaket ആലുവ റെയിൽവേ സ്‌റ്റേഷനുമുന്നിലെ കെട്ടിടത്തിനും ഇടയിലെ വഴിയിലുമുണ്ടായ വെള്ളക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.