എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷ തീയതി സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നാം സെമസ്റ്റർ (സപ്ലിമൻെററി) പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) പരീക്ഷ ആഗസ്റ്റ് 22ന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി ക്യാമ്പ് ഫീസായി അടക്കണം. ഉത്തരക്കടലാസ് കൈപ്പറ്റണം നാലാം സെമസ്റ്റർ സി.ബി.സി.എസ് പരീക്ഷയുടെ മൂല്യനിർണയം ആഗസ്റ്റ് ആറിന് എട്ടു മേഖല ക്യാമ്പുകളിൽ ആരംഭിക്കും. അധ്യാപകർ ഉത്തരക്കടലാസ് കൈപ്പറ്റാൻ രാവിലെ 9.30ന് ക്യാമ്പുകളിൽ എത്തണം. വിശദവിവരം അതത് കോളജ് പ്രിൻസിപ്പൽമാരിൽനിന്നു ലഭിക്കും. ഇക്കണോമെട്രിക്‌സ് പഠനം: അധ്യാപകർക്ക് ദേശീയ ശിൽപശാല കോട്ടയം: ബിരുദ ബിരുദാനന്തരതലത്തിൽ ഇക്കണോമെട്രിക്‌സ് പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോളജ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ ദേശീയ ശിൽപശാല ആഗസ്റ്റ് അഞ്ചുമുതൽ 11 വരെ മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കും. ഡോ. കെ.എൻ. രാജ് സൻെറർ ഫോർ പ്ലാനിങ് ആൻഡ് സൻെറർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൻെറ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻെറ സഹകരണത്തോടെയാണ് പരിപാടി. സ്‌കൂൾ ഓഫ് മാനേജ്‌മൻെറ് ആൻഡ് ബിസിനസ് സ്റ്റഡീസ് സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.എം. സീതി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. രാജൻ വർഗീസ് മുഖ്യാതിഥിയാകും. ഡോ. ആർ. കാശിലിംഗം, ഡോ. എൻ. വിജയമോഹനൻ പിള്ള, ഡോ. കെ.ടി. തോമാച്ചൻ, ഡോ. പി.കെ. സന്തോഷ്‌കുമാർ എന്നിവർ ക്ലാസെടുക്കും. ആർ.സി.ഐ രാജ്യാന്തര കോൺഫറൻസ് കോട്ടയം: എം.ജി സർവകലാശാല ഇൻറർ യൂനിവേഴ്സിറ്റി സൻെറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്പെഷൽ ടീച്ചേഴ്സിനും റിഹാബിലിറ്റേഷൻ പ്രഫഷനൽസിനും വേണ്ടി ത്രിദിന ആർ.സി.ഐ രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12, 13, 14 തീയതികളിൽ 'റിസർച്ച് ബേസ്ഡ് പ്രാക്ടീസസ് ഫോർ മാനേജിങ് ചിൽഡ്രൻ വിത്ത് ഓട്ടിസം സ്‌പെക്ട്രം ഡിസോഡേഴ്‌സ്' എന്ന വിഷയത്തിലാണ് കോൺഫറൻസ്. താൽപര്യമുള്ളവർ ഡയറക്ടർ, ഇൻറർ യൂനിവേഴ്സിറ്റി സൻെറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0481 2731580. ഇ-മെയിൽ: iucdsmgu@gmail.com. ഡോ. ഹസ്‌ലീൻ അനൗറിന് ഡി.എസ്.ടി ഫെലോഷിപ് കോട്ടയം: എം.ജി സർവകലാശാലയിൽ ശാസ്ത്ര ഗവേഷണത്തിന് ഡോ. ഹസ്‌ലീൻ അനൗറിന് കേന്ദ്ര സർക്കാറിൻെറ ശാസ്ത്ര സാങ്കേതിക വകുപ്പിൻെറ ഫെലോഷിപ്. സൻെറർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്‌നോളജിയിൽ പ്രഫ. സാബു തോമസിൻെറ കീഴിൽ ഗവേഷണത്തിനാണ് ഇൻറർനാഷനൽ മൾട്ടി ലാറ്ററൽ റീജനൽ കോഓപറേഷൻ ഡിവിഷൻ ഫെലോഷിപ് അനുവദിച്ചത്. മാസം 50,000 രൂപയാണ് ഫെലോഷിപ്. ആറുമാസമാണ് കാലാവധി. മലേഷ്യയിലെ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് പഠനവകുപ്പിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. ഹസ്‌ലീൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.