കേരളം വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറും -മന്ത്രി

കേരളം വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറും - മന്ത്രി പിറവം: സംസ്ഥാനത്തെ ഒന്നു മുതൽ ഏഴ് വരെയുള്ള മുഴുവൻ വിദ്യാലയങ്ങളെയും രണ്ടുമാസത്തിനുള്ളിൽ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഒക്ടോബറോടെ കേരളം വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാഞ്ഞിരമറ്റം സൻെറ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൻെറ നവീകരിച്ച ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോക സംസ്കൃതിയും അറിവും നിറയുന്ന ക്ലാസ് മുറികൾ ഒരുക്കുക എന്നുള്ളതാണ് ഹൈടെക് ക്ലാസ് മുറികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവത്കരണമാണോ സ്വകാര്യവത്കരണമാണോ അഭികാമ്യം എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്. ഹയർ സെക്കൻഡറി സംവിധാനത്തെ നിലനിർത്തണമെങ്കിൽ ഒന്നു മുതൽ 12 വരെ സർക്കാർ നേരിട്ട് നടപ്പാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം തുടരേണ്ടതുണ്ട്. പാഠ്യപദ്ധതി ശാസ്ത്രീയമായി ഉണ്ടാക്കിയെടുക്കുകയും ആവശ്യമായ തിരുത്തലുകൾ നടത്തുകയും വേണം. ലഹരിമുക്ത കാമ്പസ് പദ്ധതി വിദ്യാഭ്യാസവകുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ.അധ്യക്ഷത വഹിച്ചു.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.എം.സ്വരാജ് എം.എൽ.എ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് മിനി ഓഡിറ്റോറിയവും വായനശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയാസോമനും നവീകരിച്ച ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനനും ഉപഹാര സമർപ്പണം ഫാ.ജോഷി ചിറ്റേത്തും ഉദ്ഘാടനം ചെയ്തു. ജോർജ് വർഗീസ് സ്വാഗതവും ഹെഡ്മിസ്ട്രസ് ഏലിയാമ്മ മാത്യു നന്ദിയും പറഞ്ഞു. em prm IMG-20190802-WA0069 കാഞ്ഞിരമറ്റം സൻെറ് ഇഗ്നേഷ്യസ് സ്കൂളിൻെറ നവീകരിച്ച ഹൈടെക് മന്ദിരത്തിൻെറ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.