മൂവാറ്റുപുഴ: ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്നു. എറണാകുളത്തുനിന്ന് മുണ്ടക്കയത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ മൂവാറ്റുപുഴ വാളകം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ട് പവൻെറ മാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വയോധികയാണത്രെ മാല കവർന്നത്. ഇവർ വെള്ളൂർക്കുന്നം ബസ് സ്റ്റോപ്പിലാണ് ഇറങ്ങിയത്. മൂവാറ്റുപുഴ െപാലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.