കൊച്ചി: ദേശസ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ 14 ജില്ല കേന്ദ്രത്തിലും സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി എസ്.വൈ.എസ് ദേശരക്ഷാവലയം തീർക്കും. തോപ്പുംപടി മറീന മാളിൽ സുന്നി പ്രാസ്ഥാനിക കൂട്ടായ്മ കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി മുഹമ്മദ് റഫീഖ് നൈന ഉദ്ഘാടനം ചെയ്തു. മുഖൈബിലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ ഹുസൈൻ മുസ്ലിയാർ, ഇബ്രാഹിം മട്ടാഞ്ചേരി, എം.എം. നാസർ, നൂറുദ്ദീൻ, ഹഫീസ്, ഷാനവാസ് പറവൂർ, യൂസുഫ് സഖാഫി, എം.എ. ഷംസുദ്ദീൻ, സാലിഹ് വെണ്ണല, ജലാൽ കൊച്ചി എന്നിവർ സംബന്ധിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ പ്രതിനിധി അഹമ്മദുകുട്ടി മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മാഈൽ സഖാഫി സ്വാഗതവും യാസിർ കൊച്ചി നന്ദിയും പറഞ്ഞു. 313 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.