ലൈസൻസ്​ ഫീസ്​ വർധന ബഹിഷ്​കരിക്കുമെന്ന്​ മത്സ്യത്തൊഴിലാളികൾ

കൊച്ചി: മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് ഫീസും ക്ഷേമനിധി വിഹിതവും കുത്തനെ ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്. വെള്ളിയാഴ്ച ഫിഷറീസ് മന്ത്രി കെ. മേഴ്സിക്കുട്ടിയമ്മയുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചർച്ച നടത്തും. പുതുക്കിയ നിരക്കുകൾ ബഹിഷ്കരിക്കും. നടപടി പിൻവലിക്കാത്തപക്ഷം സമരം ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.