കൊച്ചി: ജനറൽ ആശുപത്രിയിൽ ഡാറ്റ എൻട്രി ഒാപറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. വാക്-ഇൻ ഇൻറർവ്യൂ ആഗസ്റ്റ് ആറിന് രാവിലെ 11ന് സൂപ്രണ്ടിൻെറ ചേംബറിൽ. പെൻഷൻ അദാലത് കൊച്ചി: ആദായ നികുതി വകുപ്പിൽനിന്ന് റിട്ടയർ ചെയ്തവരുടെയും ഫാമിലി പെൻഷനർമാരുടെയും പരാതികൾ പരിഹരിക്കാൻ ഇൗ മാസം പെൻഷൻ അദാലത് നടത്തും. കൊച്ചിയിലെ ഐ.എസ്പ്രസ് സി.ആർ ബിൽഡിങ്ങിലെ തനിമ ഹാളിൽ രാവിലെ 10നും ഒന്നിനും ഇടയിലാണ് അദാലത്. അപേക്ഷ കൊച്ചി ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിലെ സോണൽ അക്കൗണ്ട്സ് ഓഫിസർക്ക് ഈ മാസം 16നകം നൽകണമെന്ന് ഇൻകം ടാക്സ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കൊച്ചി: കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ: സംസ്കാര ഒരു അധോഭാരതകഥ (അനീഷ് ഒബ്രിൻ), കണക്കുപുസ്തകം (കെ. മൃണാളിനി), ചെറുകഥ: പറയപ്പതി (മനോജ് െവങ്ങോല), മഞ്ഞിനടിയിലെ തീജ്വാല (സുധ അജിത്), കവിത: മനുഷ്യനെ പെറ്റവൾ (ശ്രീകുമാർ മുഖത്തല), പകർന്നാട്ടം (രെവിത ഹരിദാസ്), ദൈവത്തിൻെറ കളികൾ (വൈകുണ്ഠദാസ്), മഴത്തുള്ളികൾ (എസ്. സതീദേവി). സെപ്റ്റംബർ മൂന്നാം വാരം സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ സദസ്സിൽ പുരസ്കാരങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.