ഡൻെറൽ എക്സിബിഷൻ ആരംഭിച്ചു മൂവാറ്റുപുഴ: ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിൻെറ ആഭിമുഖ്യത്തിൽ അന്നൂർ ഡൻെറൽ കോളജിൽ “ഡൻെറ് ഒ ഫെസ്റ്റ് 2019” എന്ന പേരിൽ ഡൻെറൽ എക്സിബിഷൻ സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളജ് അഡ്മിനിസ്‌ട്രേറ്റിവ് ചെയർമാൻ അഡ്വ . ടി.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ല കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ ഫോറം പ്രസിഡൻറ് ജസ്റ്റിസ് ചെറിയാൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി . ഐ.ഡി.എ. മുൻ പ്രസിഡൻറ് ഡോ. ടെറി തോമസ്, കോളജ് ഡയറക്ടർ ടി.എസ്. ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പൽ ഡോ. ലിസ ജോർജ്, സ്റ്റുഡൻറ്സ് ഡീൻ ഡോ. ജോസ് പോൾ, ഡോ. ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു. എക്സിബിഷനിൽ ഡൻെറൽ, മെഡിക്കൽ വിഭാഗങ്ങളുടെ സ്റ്റാളുകളും ത്രീഡി മോഡലുകളും അവതരണങ്ങളും ഡൻെറൽ കിറ്റ് വിതരണവും നടന്നു. നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കായാണ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച സമാപിക്കുന്ന എക്സ്പോയിൽ നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം.. അന്നൂർ ഡെന്തൽ കോളജിൻെറയും ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിൻെറയും ആഭിമുഖ്യത്തിൽ നടത്തുന്ന ഡൻെറൽ എക്സിബിഷൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.