കൊച്ചി: മഹാരാജാസിനെ മറ്റൊരു യൂനിവേഴ്സിറ്റി കോളജാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യമുയർത്തി, എസ്.എഫ്.ഐയുടെ ക്രിമിനൽ വാഴ്ചക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മൻെറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹൈകോടതി ജങ്ഷന് മുന്നിൽ സംഘടിപ്പിച്ച സംഗമം സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി കോളജ് മാതൃകയിൽ മഹാരാജാസ് കോളജിലും യൂനിയൻ ഓഫിസ് കേന്ദ്രീകരിച്ച് എസ്.എഫ്.ഐ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐക്കാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. സാമൂഹികപ്രവർത്തകൻ കെ.കെ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.കെ. അശ്റഫ്, മഹാരാജാസ് യൂനിറ്റ് സെക്രട്ടറി സി.പി. നിഹാദ്, ജില്ല സെക്രട്ടറി ഷിറിൻ സിയാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.