ആരോഗ്യം സപ്ലിമെൻറ്​

ആരോഗ്യം സപ്ലിമൻെറ് ആരോഗ്യംതന്നെ സർവധനാൽ പ്രധാനം രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ പണ്ടുകാലത്ത് പൊതുവെ ആരോഗ് യം എന്ന പദംകൊണ്ട് വിവക്ഷിച്ചിരുന്നത്. എന്നാൽ, 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ-വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല ആരോഗ്യം. സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടിയാകുന്നു അത്. ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രമോഷൻെറ നിർവചനം കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. അത് ഇതാണ്.' സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌ ആരോഗ്യം.അത് നിലനിൽപ്പിനായി മാത്രമുള്ളതല്ല. ശാരീരികശേഷിയിലും സാമൂഹികവും വ്യക്തിപരവുമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സംഗതിയുമാണ്‌. അങ്ങനെ കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു. സമൂഹത്തിൻെറ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കുന്നതിനായി പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വ്യക്തിക്ക് മാത്രമായി ആരോഗ്യം സംരക്ഷിച്ച് കൊണ്ടുപോകാൻ കഴിയുകയില്ല എന്ന വിശാലമായ സങ്കൽപം അതിന് പിന്നിലുണ്ട്. സാമൂഹിക ജീവിയായ മനുഷ്യൻെറ ആരോഗ്യം സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിപയും എച്ച് വൺ എൻ വണ്ണും അടക്കമുള്ള മാരക പകർച്ച വ്യാധികൾ സാക്ഷരതയിലും ആരോഗ്യകാര്യത്തിലും മുൻപന്തിയിലുള്ള കേരളം പോലെയുള്ള സംസ്ഥാനത്തും അടിക്കടി സംഭവിക്കുന്നു എന്ന കാര്യം തിരിച്ചറിയുക തന്നെ വേണം. ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായി കാര്യങ്ങളെ ബന്ധപ്പെടുത്തിയാണ് നിർവചിക്കപ്പെടുന്നത്. പൂർണമായ ശാരീരികവും മാനസികവും സാമൂഹ്യവുമായ ക്ഷേമ സംവിധാനമായിട്ടാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവൻ ശാരീരികവും മാനസികവും സാമൂഹ്യവുമായ വെല്ലുവിളികളെ കൈകാര്യം ചെയ്യാനും കൈകാര്യം ചെയ്യാനും ഉള്ള കഴിവിനെയും ആരോഗ്യം എന്ന് നിർവചിക്കാം. ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരും തങ്ങളുടെ നിഷ്ക്രിയത്വം ഒഴിവാക്കണമെന്ന് അമേരിക്കയിലെ ഫിസിക്കൽ ആക്റ്റിവിറ്റി ഓഫിസ് ഓഫ് ഡിസീസ് പ്രിവെൻഷൻ ആൻഡ് ഹെൽത്ത് പ്രമോഷൻ ശിപാർശ ചെയ്യുന്നു. അതേസമയം സമൂഹത്തിലെ എത്രപേർ ഇതിന് തയാറാവുന്നുവെന്നതാണ് പ്രധാന്യം അർഹിക്കുന്ന ചോദ്യം. പതിവായി വ്യായാമത്തിൽ ഏർപ്പെടുകയാണെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും അതിൻെറ ഗുണം തീർച്ചയായും ലഭിക്കും. കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചക്കും വികാസത്തിനും വ്യായാമം സഹായകമാണ്. അതേസമയം അവരെ പുസ്തകപ്പുഴുക്കളാക്കി മാറ്റുന്നതിൽ പ്രധാന കുറ്റവാളികൾ മാതാപിതാക്കൾ മാത്രമാണ്. നേരാംവണ്ണം ഭക്ഷണം ലഭിക്കാതെ പോഷണക്കുറവും മതിയായ തൂക്കവും ഇല്ലാതെ വളരുന്ന കുട്ടികൾ ഒരു ഭാഗത്ത്. നേരെ മറിച്ച് ധാരാളം ഭക്ഷണം ശരീരത്തിന് അകത്തുചെന്ന് അമിതവണ്ണം (obesity)മൂലം ബുദ്ധിമുട്ടുന്നവർ മറ്റൊരിടത്ത്. അടുത്തിടെ വന്ന പത്രവാർത്തയിൽ പറയുന്നത് ഇങ്ങനെയാണ്. ലോകത്ത് പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ 82 കോടി വരും. അതേസമയം അമിതഭക്ഷണം കൊണ്ട് പൊണ്ണത്തടിയുള്ളവരാകട്ടെ 101 കോടി. കുട്ടികളടക്കമുള്ളവരാണ് അമിത വണ്ണത്തിൻെറ ദൂഷ്യഫലം അനുഭവിക്കുന്നത്. ശാരീരികവും ജൈവശാസ്ത്രവും മാനസികവും സാമൂഹികവുമായ സമ്മർദവുമൊക്കെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുടുംബം, ജോലി, സാമൂഹിക സ്ഥാനങ്ങൾ എന്നിവയും കണക്കിലെടുത്താണ് 1948-ൽ ലോകാരോഗ്യസംഘടന നിർവചനം വിപുലപ്പെടുത്തിയത്. രോഗത്തെ ഒരു പ്രക്രിയയായി കണക്കാക്കുന്നതിൽ വ്യതിയാനമുണ്ടായതുപോലെ, ആരോഗ്യത്തിൻെറ നിർവചനങ്ങളിൽ മാറ്റം കൈവരിച്ചതും സ്വാഭാവികം.ആരോഗ്യപരിചരണ പ്രസ്ഥാനത്തിന് എൺപതുകളിൽ സാരമായ മുന്നേറ്റമുണ്ടായി. ഇൗ പുരോഗതി കൈവരിക്കുന്നതിന് നിശ്ചയമായും ലോകാരോഗ്യ സംഘടന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളെക്കാൾ പൊതുജനാരോഗ്യത്തിൻെറ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന കേരളം രാജ്യത്തിനാകെ മാതൃകയാണ് എന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം നിപയടക്കമുള്ള രോഗങ്ങൾക്ക് സാക്ഷര സുന്ദര കേരളം സാക്ഷ്യം വഹിച്ച സാഹചര്യത്തിൽ സ്ഥിതി ഗതികൾ അത്രകണ്ട് ആശാസ്യമല്ല. പല സാഹചര്യങ്ങളിലും മോശം ആരോഗ്യത്തിന് ജീവിതശൈലി തെരഞ്ഞെടുപ്പുകൾ വഴിവെക്കുന്നു. പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും അനാവശ്യമായി സ്വയം സൃഷ്ടിക്കുന്ന മാനസിക സമ്മർദവും ഉറക്കക്കുറവും അമിത ഭക്ഷണ ഉപയോഗവും വേണ്ടത്ര പോഷക ഗുണങ്ങളില്ലാത്ത ഭക്ഷണ രീതിയുമൊക്കൊ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ശാരീരികാരോഗ്യം പോലെ തന്നെ ലോകാരോഗ്യ സംഘടന പ്രത്യേകമായി മാനസികാരോഗ്യത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വികസിത രാജ്യമായ അമേരിക്കയിൽ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് പേരിൽ മാനസിക രോഗമുള്ളതായി കണക്കാക്കപ്പെടുന്നു. സ്കിസോഫ്രീനിയ , ബൈപോളാർ ഡിസോർഡർ തുടങ്ങിയവ ഇന്ന് വികസിത രാജ്യങ്ങളെ പോലെ ഇന്ത്യയിലും വിശിഷ്യ കേരളത്തിലും വ്യാപകമാണ്. കൗമാര പ്രായക്കാർ വിവിധങ്ങളായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു. അവരെ വിഷാദ രോഗങ്ങളിലേക്ക് തള്ളിവിടുന്നതിന് നിരവധി കാരണങ്ങളുണ്ട്.മരുന്ന് ഉപയോഗിച്ചുള്ള ചികിത്സാ രീതിക്ക് അപ്പുറം കൃത്യമായ ആശയവിനിമയം നടത്തുന്നതിലൂടെ മനഃശാസ്ത്രപരമായി അവരുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം.സ്ത്രീകളിലും വൃദ്ധരിലുമുണ്ടാകുന്ന പല മാനസിക പ്രശ്നങ്ങളും ഹോർമോണുകളിൽ വരുന്ന മാറ്റം കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്ന തിരിച്ചറിവ് ജനങ്ങളിൽ ഇനിയും വേണ്ടത്ര ഉണ്ടായിട്ടില്ല. ചികിത്സയോടൊപ്പം ശാസ്ത്രീയമായ കൗൺസലിങ്ങും ഭൂരിപക്ഷ മനോരോഗ ചികിത്സയുടെയും പ്രധാനഘടകങ്ങളാണ്. ഇവ രണ്ടും ചേർന്നുള്ള ചികിത്സയിലൂടെ മാത്രമെ മനോരോഗത്തിൽ നിന്നും പൂർണമായി മോചനംസാധ്യമാകുകയുള്ളൂ. അതേ സമയം ചില രോഗികൾക്ക് കേവല രോഗചികിത്സയും കൗൺസലിങ്ങും കൊണ്ട് മാത്രം രോഗ ശമനം സാധ്യമാകും. മനോരോഗത്തിൻെറ കാര്യത്തിൽ ഇന്ത്യയിലെ നിരക്ക് പതിനായിരത്തിൽ 132 ആണെങ്കിൽ കേരളത്തിൽ അത് 283 ആണെന്നത് കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്. അതേപോലെ രാജ്യത്ത് പതിനായിരം പേരിൽ 221 പേർ പ്രമേഹ രോഗികളാണെങ്കിൽ കേരളത്തിലിത് 980 ആണെന്നത് ഗൗരവമേറിയ കാര്യമാണ്. നാഷനൽ സൻെറർ ഫോർ എജുക്കേഷനൽ റിസർച്ചിൻെറ മാനവ വിഭവ റിപ്പോർട്ട് പ്രകാരം ഉയർന്ന രക്ത സമ്മർദം,ഹൃദ്രോഗം,മാനസിക രോഗം എന്നിവയുടെ കാര്യത്തിലും േകരളം ദേശീയ നിലവാരത്തിലും വളരെ മുന്നിലാണെന്നത് സ്ഥിതി ആശങ്ക ജനകമാണ്. രക്ത സമ്മർദം ദേശീയ നിലവാരം 589 ആയിരുന്നുവെങ്കിൽ കേരളത്തിലത് 1433 ആണ്. ഹൃദ്രോഗത്തിൽ കേരളം 914 ൽ നിൽക്കുേമ്പാൾ ദേശീയനിരക്ക് 385മാത്രം. ആയതിനാൽ ഒരു കാര്യം തീർച്ചപ്പെടുത്തുക. ആരോഗ്യംതന്നെ സർവ ധനാൽ പ്രധാനം. വി.ആർ. രാജമോഹൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.