കാലാവസ്ഥമാറ്റവും രോഗങ്ങളും

തോരാതെപെയ്യുന്ന മഴയും തണുത്ത അന്തരീക്ഷവും റോഡിലെ വെള്ളക്കെട്ടുമെല്ലാം ചേർന്ന് മഴക്കാലത്ത് ആശുപത്രികളിൽ രോ ഗബാധിതരായവരുടെ പതിന്മടങ്ങാകുമെന്ന കാര്യത്തില്‍ സംശയമില്ല. കടുത്ത വേനല്‍ച്ചൂടില്‍നിന്ന്‌ പെട്ടെന്ന് മഴയുടെ തണുപ്പിലേക്ക്‌ കടക്കുമ്പോള്‍ സംഭവിക്കുന്ന കാലാവസ്ഥമാറ്റവും തന്നെയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. മഴയെ കരുതലോടെ വരവേറ്റില്ലെങ്കില്‍ വരാനിരിക്കുന്നത്‌ വലിയ ആപത്താണെന്ന്‌ ഓര്‍ക്കുക. കോളറ ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിൻെറ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം. ടൈഫോയ്ഡ് മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം. ന്യുമോണിയ വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികിത്സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ രണ്ട് തരത്തിലുള്ള മഞ്ഞപ്പിത്തങ്ങളാണ് സാധാരണയായുള്ളത്. രോഗം വരാതിരിക്കാനായി വാക്‌സിനേഷനുകളുണ്ട്. ഹെപ്പറ്റൈറ്റിസ് എയാണ് കൂടുതലായും ശുചിത്വമില്ലായ്മയിലൂടെ പകരുന്നത്. വിശപ്പില്ലായ്മ, പനി, വയറുവേദന, ഓക്കാനം, മൂത്രത്തിലും കണ്ണിനും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, മലമൂത്ര വിസര്‍ജനം ചെയ്തതിനുശേഷം കൈ നന്നായി സോപ്പിട്ട്കഴുകുക, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം, രോഗി കഴിച്ച പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് എന്നിവ ഒഴിവാക്കണം. കടുത്തപനി, പേശിവേദന, മൂക്കടപ്പ്, തൊണ്ടകാറല്‍, ഇവയ്ക്കൊപ്പം മഴക്കാല കൂടെപ്പിറപ്പായ ജലദോഷം, തുമ്മല്‍, നീരിളക്കം എന്നിവയെല്ലാം പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പനികൂടി ടൈഫോയ്ഡ്, ന്യുമോണിയ, മഞ്ഞപ്പിത്തം എന്നിവയായി മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.