ആലപ്പുഴ: നഗരത്തിൽ വഴിമുടക്കി അപകടകരമാം വിധംനിൽക്കുന്ന എല്ലാ കുറ്റികളും തൂണുകളും നീക്കം ചെയ്യണമെന്ന് തത്തംപള്ളി റസിഡൻറ്സ് അസോസിയേഷന്‍ (ടി.ആർ.എ) ആവശ്യെപ്പട്ടു. റോഡുവക്കുകളിൽ ഉപയോഗശൂന്യമായ കുറ്റിക്കാലുകളും കട്ടകളും തടികളും ഒഴിവാക്കി ഗതാഗതത്തിന് തടസ്സം നീക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് കുലക്കമില്ല. ഒടിഞ്ഞും ചരിഞ്ഞും റോഡിലോട്ട് കയറിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, ഭൂഗര്‍ഭ കേബിളുകൾ വന്നതോടെ വേണ്ടാതായ ടെലിഫോണ്‍ പോസ്റ്റുകള്‍, തകര്‍ന്ന നിര്‍മിതികളുടെ ബാക്കി കഷണങ്ങള്‍, ആവശ്യമില്ലാത്ത സ്ലാബുകള്‍, തടിക്കഷണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്താൽതന്നെ പാർക്കിങ്ങിനും നടപ്പാതക്കും കൂടുതല്‍ സ്ഥലവും ലഭിക്കും. ഇത്തരത്തിെല തൂണുകളും കാലുകളും മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കൂടി. അതതു പ്രദേശത്തെ ഇത്തരത്തിെല റോഡുതടസ്സങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുകയാണ് വേണ്ടതെന്നും ടി.ആര്‍.എ ചൂണ്ടിക്കാട്ടി. സോൺ എക്സിക്യൂട്ടിവ് ക്യാമ്പ് ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് അമ്പലപ്പുഴ സോൺ എസ്‌സിക്യൂട്ടിവ് ക്യാമ്പ് (ജാലകം) ജില്ല പ്രസിഡൻറ് അബ്ദുന്നാസർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡൻറ് സി.എ. നാസർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാദുഷ സകാഫി പ്രഭാഷണം നടത്തി. സെക്രട്ടറി കാസിം പറവൂർ, ജില്ല സെക്രട്ടറി നസീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.