പരാധീനതകൾ നിറഞ്ഞ്​ പുന്നപ്ര വില്ലേജ് ഓഫിസ്

അമ്പലപ്പുഴ: പരാധീനതകളൊഴിയാതെ പുന്നപ്ര വില്ലേജ് ഓഫിസ്. മഴയും കാറ്റും വന്നാൽ ആപത്തുണ്ടാകരുതേ എന്ന പ്രാർഥനയിലാ ണ് ജീവനക്കാർ ഓഫിസിനുള്ളിൽ ഇരിക്കുന്നത്. മേൽക്കൂരയിൽനിന്ന് വീഴുന്ന വെള്ളം ഫയലുകൾക്ക് ഭീഷണിയാണ്. പുന്നപ്ര തെക്ക് വില്ലേജ് ഓഫിസാണ് നാളുകളായി പരാധീനതകളുടെ നടുവിൽപെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത്. പ്രധാന ഹാളിൽ നാല് ജീവനക്കാരാണുള്ളത്. എന്നാൽ, മൂന്ന് കസേരകളേ ഉള്ളൂ. രണ്ടെണ്ണത്തിൻെറ പ്ലാസ്റ്റിക് കീറിപ്പറിഞ്ഞ നിലയിലും. പലപ്പോഴും നാല് ജീവനക്കാരും ഒരുമിച്ച് ഓഫിസിൽ കാണാറില്ല. പരാതി സംബന്ധിച്ച കാര്യങ്ങളുമായി പുറത്തുപോകേണ്ടി വരുന്നതിനാൽ കസേരയുടെ കുറവ് പരിഹരിക്കാനാകും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൻെറ മേൽക്കൂര ഓട് മേഞ്ഞതാണ്. മേൽക്കൂരയിലെ കേടുവന്ന തടി മാറ്റി അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഓട് ഇളകി വെള്ളം ഫയലുകളിൽ വീണിരുന്നു. തുടർന്ന് ജീവനക്കാർ പണം മുടക്കിയാണ് രേഖകൾ പുതിയ ഫയലുകളിലാക്കി സൂക്ഷിച്ചത്. വില്ലേജിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇരിക്കാനും സൗകര്യങ്ങളില്ല. മുൻഭാഗത്ത് ഇരിക്കാൻ ഒരു പഴയ െബഞ്ചാണുള്ളത്. നാലുപേരിൽ കൂടുതൽ ഇരുന്നാൽ െബഞ്ചിൻെറ കാര്യത്തിലും തീരുമാനമുണ്ടാകും. മുറിക്കുള്ളിൽ ജീവനക്കാർക്കുപോലും നിന്നുതിരിയാൻ ഇടമില്ല. അടച്ചുറപ്പുള്ള അലമാരകളില്ലാത്തതിനാൽ എലി കരണ്ട് പല രേഖകളും പകുതിയായി. വില്ലേജ് ഓഫിസിൻെറ ചുറ്റുപാടുകൾ കാടുപിടിച്ച് കിടക്കുന്നതിനാൽ കൊതുക് പെറ്റുപെരുകി പകൽ സമയങ്ങളിൽപോലും ഇരിക്കാനാവാത്ത അവസ്ഥയാണ്. മഴയിൽ വീട് തകർന്ന് നാലുപേർക്ക് പരിക്ക് തുറവൂർ: കാറ്റിലും മഴയിലും വീട് തകർന്ന് നാലുപേർക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് 15ാം വാർഡ് എഴുപുന്ന തെക്ക് പാലംപള്ളിത്തറ അനിരുദ്ധൻ (51), ഭാര്യ അംബിക (42), മകൻ അഖിൽ (23), സഹോദരീപുത്രൻ കൃഷ്ണദേവ് (15) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. വീട് തകർന്ന് ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് വീഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പരിേക്കറ്റവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി.വി, ഹോം തിയറ്റർ, മിക്സി ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങളും നശിച്ചു. ശോച്യാവസ്ഥയിലായിരുന്ന വീട് ഒരുവർഷം മുമ്പാണ് ഒരുലക്ഷം ചെലവഴിച്ച് പുതുക്കി നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.